
വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തിൽ മേലാർകോട് സ്വദേശിയായ ഗിരീഷ് അറസ്റ്റിലായി. കഴിഞ്ഞ ദിവസം വൈകുന്നേരം മദ്യലഹരിയിൽ വീട്ടിലെത്തിയ ഗിരീഷ്, യുവതിയെയും അവരുടെ അച്ഛനെയും വെട്ടുകയായിരുന്നു. നാല് വർഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. വിദേശത്ത് ജോലിക്ക് പോയി മടങ്ങിയെത്തിയതിന് ശേഷം ബസ് ഡ്രൈവറായ ഗിരീഷിനെ ഒഴിവാക്കാൻ യുവതി ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.