രാജ്യത്ത് രക്തബന്ധമുള്ളവരെ വിവാഹം കഴിക്കുന്നവരില്‍ കൂടുതല്‍ കേരളം ഒഴികെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെന്ന് ദേശീയ കുടുംബ ആരോഗ്യ സര്‍വേ. ഈ സംസ്ഥാനങ്ങളില്‍നിന്നു സര്‍വേയില്‍ പങ്കെടുത്ത നാലില്‍ ഒന്നു സ്ത്രീകളും രക്തബന്ധമുള്ളവരെയാണ് വിവാഹം കഴിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
മുപ്പതു ശതമാനം സ്ത്രീകളും ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ള പുരുഷന്മാരെയാണ് വിവാഹം കഴിച്ചത്. ഇതില്‍തന്നെ 11 ശതമാനം പേര്‍ രക്തബന്ധമുള്ളവരെയാണ് വിവാഹം ചെയ്തത്. പ്രായമുള്ളവരെ അപേക്ഷിച്ച് ചെറുപ്പക്കാരാണ് ബന്ധുക്കളെ വിവാഹം കഴിച്ചവരില്‍ കൂടുതല്‍. അടുത്ത കാലത്തായി ഈ പ്രവണ കൂടിവരുന്നതായാണ് ഇതു വ്യക്തമാക്കുന്നതെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
തമിഴ്‌നാട്ടില്‍ 28 ശതമാനമാണ് രക്തബന്ധമുള്ളവര്‍ക്കിടയിലെ വിവാഹം. കര്‍ണാടകയില്‍ 27 ശതമാനം. ആന്ധ്രയില്‍ 26ഉം പുതുച്ചേരിയില്‍ 19 ശതമാനം പേരും രക്തബന്ധമുള്ളവരെ വിവാഹം കഴിക്കുന്നു. തെലങ്കാനയില്‍ ഇത് 18 ശതമാനമാണ്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ ഇതു താരതമ്യേന കുറവാണ്.
ലഡാക്കില്‍ 16 ശതമാനം, മഹാരാഷ്ട്രയില്‍ 15, ഒഡിഷയില്‍ 13, കശ്മീരില്‍ 12, യുപിയില്‍ 10 എന്നിങ്ങനെയാണ് കണക്കുകള്‍. മുസ്‌ലിം, ബുദ്ധ കുടുംബങ്ങളിലാണ് രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം കൂടുതലെന്നും സര്‍വേ വ്യക്തമാക്കുന്നു.
English Summary: Marriage with blood relatives; South Indian states ahead
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.