മലപ്പുറം ജില്ലയില്‍ നിപ സ്ഥിരീകരിച്ചതോടെ സ്ഥലത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി അധികൃതര്‍.ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കി.ആളുകള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പരിമിതമായ ആളുകളെ മാത്രം വച്ച് നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.മലപ്പുറത്ത് മദ്രസകള്‍,സ്കൂളുകള്‍,അംഗനവാടികള്‍,ട്യൂഷന്‍ സെന്‍ററുകള്‍ എന്നിവ പൂര്‍ണമായും അടച്ചിടാനാണ് തീരുമാനം.മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള എല്ലാ കടകളും ഹോട്ടലുകളും രാവിലെ 10 മണി മുതല്‍ 5 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂവെന്നും നിര്‍ദ്ദേശമുണ്ട്.പക്ഷികളും വവ്വാലുകളും മറ്റു ജീവികളും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നും രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയോ രോഗിയുടെ റൂട്ട് മാപ്പില്‍ അതേ സമയത്തുണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച 14‑കാരന്റെ സ്വദേശമായ പാണ്ടിക്കാട്, പഠിക്കുന്ന സ്‌കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. പൊതുജനാരോഗ്യ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് ഉത്തരവ്.
മലപ്പുറം ജില്ലയിലെ പൊതു നിന്ത്രണങ്ങള്‍
English Summary;Mask made mandatory in Malappuram district; other restrictions are as follows
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.