3 March 2026, Tuesday

Related news

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026

ഇറാനിൽ സ്‌കൂളിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് കൂട്ടസംസ്‌കാരം; കബറുകളുടെ ചിത്രം പങ്കിട്ട് വിദേശകാര്യമന്ത്രി

Janayugom Webdesk
ടെഹ്‌റാൻ
March 3, 2026 4:42 pm

ഇറാനിൽ യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് കൂട്ടസംസ്‌കാരം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി തയ്യാറാക്കിയ കബറുകളുടെ ചിത്രം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് സോഷ്യല്‍മീഡിയയില്‍ പങ്കിട്ടത്.
തെക്കൻ ഇറാനിലെ മിനാബിലെ ഗേൾസ് എലമെന്ററി സ്‌കൂളിന് നേരേയുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 160‑ലേറെ വിദ്യാർഥിനികളുടെ സംസ്‌കാരമാണ് ഒരുമിച്ച് നടത്തുന്നത്. ഇറാനുനേരേ യുഎസും ഇസ്രയേലും സംയുക്ത ആക്രമണം ആരംഭിച്ച ആദ്യദിവസമാണ് മിനാബിലെ സ്‌കൂളിന് നേരേയും വ്യോമാക്രമണമുണ്ടായത്.
‘ഒരു പ്രൈമറി സ്‌കൂളിൽ യുഎസും ഇസ്രയേലും നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ 160-ലധികം പെൺകുട്ടികൾക്കായി കുഴിക്കുന്ന കബറുകളാണിത്. അവരുടെ മൃതദേഹങ്ങൾ കീറിമുറിഞ്ഞിരിക്കുന്നു. മിസ്റ്റർ ട്രംപ് വാഗ്ദാനംചെയ്ത ‘രക്ഷ’ യഥാർഥത്തിൽ ഇങ്ങനെയാണ്. ഗാസ മുതൽ മിനാബ് വരെ, നിരപരാധികൾ ക്രൂരമായി കൊല്ലപ്പെടുന്നു”, അബ്ബാസ് അരാഗ്ചി കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.