19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 23, 2024
April 18, 2024
October 6, 2023
November 26, 2022
October 17, 2022
October 13, 2022
October 13, 2022
October 12, 2022
October 12, 2022
September 15, 2022

ഹിന്ദി നിര്‍ബന്ധിത പാഠ്യവിഷയമാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
April 11, 2022 9:02 pm

വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പത്ത് വരെയുള്ള ക്ലാസുകളുില്‍ ഹിന്ദി നിര്‍ബന്ധിത പാഠ്യവിഷയമാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ വന്‍ പ്രതിഷേധം. ഹിന്ദി നിര്‍ബന്ധിത പാഠ്യ വിഷയമാക്കുന്നത് തനത് ഭാഷാ സംസ്കാരം ഇല്ലാതാക്കുമെന്ന് അസമിലെ ഉന്നത സാഹിത്യ സ്ഥാപനമായ അസോം സാഹിത്യ സഭ (എസ്എസ്) പറഞ്ഞു. എന്നാല്‍ ഹിന്ദി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഒരുത്തരവും കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്.

ഔദ്യോഗിക ഭാഷ സംബന്ധിച്ച പാര്‍ലമെന്ററി ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിനിടെ ഇംഗ്ലീഷിനു ബദലായി ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഹിന്ദിയിൽ പ്രാഥമിക പരിജ്ഞാനം നൽകേണ്ടതും ഹിന്ദി അധ്യാപന പരീക്ഷകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതും ആവശ്യമാണെന്നും യോഗത്തില്‍ അമിതാ ഷാ പറഞ്ഞിരുന്നു.

അസമിലെ ഭൂരിപക്ഷം ആളുകളുടെയും മാതൃഭാഷ അസമീസ് ആണ്. അസം സർക്കാർ അസം സാഹിത്യ സഭയുമായും ആദിവാസി സംഘടനകളുമായും കൂടിയാലോചിച്ച് ഒരു ഭാഷാ നയം തയാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഒരു വിദ്യാർത്ഥി ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ അസമീസും ഒരു ഗോത്ര ഭാഷയും പഠിക്കും. ബോഡോ സാഹിത്യ അക്കാദമി ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പദ്ധതി പ്രഖ്യാപനം അവതാളത്തിലായിട്ടുണ്ട്.

മാതൃഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയത്തിന് വിരുദ്ധമാണ് ഷായുടെ പ്രഖ്യാപനമെന്ന് അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ ചൂണ്ടിക്കാട്ടി. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് മണിപ്പുര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെയ്ഷെം മേഘചന്ദ്ര പറഞ്ഞു.

അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ മുന്‍ കോണ്‍ഗ്രസ് നേതാവും സിറ്റിങ് എംഎല്‍എയുമായ അംപര്‍വീന്‍ ലിങ്ഡോയും രംഗത്തുവന്നിട്ടുണ്ട്. ബിജെപി പിന്തുണയുള്ള മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എംഡിഎ) സർക്കാരിനെ പിന്തുണയ്ക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച നാല് കോണ്‍ഗ്രസ് അംഗങ്ങളില്‍ ഒരാളാണ് ലിങ്ഡോ. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏകപക്ഷീയമായി ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

Eng­lish summary;Mass protests in north-east­ern states against decen­tral­iza­tion of Hin­di as a com­pul­so­ry subject

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.