ഡൽഹിയിൽ വൻ മയക്കുമരുന്നുവേട്ട. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ഡൽഹി പൊലീസും ചേർന്നുള്ള സംയുക്ത ഓപ്പറേഷനില്‍ 27 കോടി വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. എം ഡി എം എ, മെത്താഫെറ്റമിൻ, കൊക്കെയ്ൻ എന്നിവയാണ് പിടികൂടിയത്. ഛത്ത്പൂർ മേഖലയിൽ മെത്താഫെറ്റമിൻ ഇടപാട് നടക്കാൻ പോകുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇവിടെ നിന്ന് ഏകദേശം 10.2 കോടി രൂപ വിലയുള്ള 5.103 കിലോഗ്രാം മെത്താഫെറ്റമിൻ പിടികൂടി.
അഞ്ച് പേരെ ഇവിടെ നിന്നും അറസ്റ്റ് ചെയ്യുകയും നാല് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 16.4 കോടി രൂപ വിലമതിക്കുന്ന 1.156 കിലോഗ്രാം മെത്താഫെറ്റമിനും 5.776 ഗ്രാം എം ഡി എം എയും പിടികൂടി. കൂടാതെ ഗ്രേറ്റർ നോയിഡയിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ 389 ഗ്രാം അഫ്ഗാൻ ഹെറോയിനും 26 ഗ്രാം കൊക്കെയ്നും പിടിച്ചെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.