27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 8, 2025
March 26, 2025
March 25, 2025
March 22, 2025
March 15, 2025
March 13, 2025
February 23, 2025
February 18, 2025
February 16, 2025

ആദായനികുതി ഓഫീസില്‍ വന്‍ തീപിടിത്തം: ഒരാള്‍ മ രിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
May 14, 2024 8:25 pm

ഡല്‍ഹിയിലെ ആദായനികുതി വകുപ്പ് ഓഫീസിന്റെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഒരാള്‍ മരിച്ചു. ഓഫീസ് സൂപ്രണ്ടായി ജോലി ചെയ്തിരുന്ന നാല്‍പത്തിയാറുകാരനാണ് മരിച്ചത്. അഞ്ച് പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ ഏഴുപേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. 

ഐടിഒ ഏരിയയില്‍ സ്ഥിതിചെയ്യുന്ന സെന്‍ട്രല്‍ റവന്യൂ ഓഫീസിലെ മൂന്നാംനിലയിലാണ് തീപിടിത്തം ഉണ്ടായത്. പഴയ പൊലീസ് ആസ്ഥാനത്തിന് എതിർവശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. അഗ്നിശമന സേനാംഗങ്ങളുടെ 21 യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കെട്ടിടത്തില്‍ കുടുങ്ങിയവരെ ഫയർഫോഴ്‌സ് ഗോവണിയിലൂടെ സുരക്ഷിതമായി താഴെയിറക്കി. 

രക്ഷപെടുത്തിയവരില്‍ പലര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘവും അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

Eng­lish Sum­ma­ry: Mas­sive fire breaks out at Income Tax office: One dead

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.