26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 8, 2024
December 2, 2024
November 28, 2024
November 25, 2024
November 12, 2024
November 10, 2024
November 5, 2024
October 29, 2024
October 26, 2024

കണ്ണൂർ പരിയാരത്ത് വൻ കവർച്ച; ജനൽ കമ്പി അറുത്ത് വീട്ടിൽകയറി, 25 പവൻ കവർന്നു

Janayugom Webdesk
പരിയാരം
September 30, 2023 2:31 pm

കണ്ണൂർ പരിയാരത്ത് വൻ കവർച്ച. വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങളും പണവും രേഖകളും മോഷണം പോയി. വീട്ടുകാർ രാത്രിയിൽ നബിദിന പരിപാടികൾക്ക് പോയ സമയത്തായിരുന്നു കവർച്ച. ചിതപ്പിലെപൊയിൽ പളുങ്കുബസാറിലെ അബ്ദുളളയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വർണാഭരണങ്ങളും പതിനയ്യായിരം രൂപയും വിലപ്പെട്ട രേഖകളും മോഷ്ടാക്കള്‍ കൈക്കലാക്കി.

അബ്ദുളളയും കുടുംബവും രാത്രി എട്ട് മണിയോടെ നബിദിന ആഘോഷ പരിപാടിക്ക് പോയ സമയത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. വീടിന്‍റെ പുറകുവശത്തെ ജനലിന്‍റെ കമ്പി കട്ടർ ഉപയോഗിച്ച് മുറിച്ച നിലയിലാണ്. അലമാര കുത്തിത്തുറന്ന മോഷ്ടാക്കള്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നു. വീട്ടിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ എത്തിയ ഭാഗത്തുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല.

Eng­lish summary;Massive rob­bery in Kan­nur Pari­yaram; He cut the win­dow wire and entered the house

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.