23 January 2026, Friday

Related news

January 6, 2026
December 25, 2025
December 24, 2025
December 22, 2025
December 15, 2025
November 19, 2025
October 30, 2025
October 30, 2025
October 26, 2025
October 22, 2025

യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ വന്‍ കവര്‍ച്ച ; ആഭരണങ്ങളും, പണവും,ഫോണുകളും നഷ്ടപ്പെട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
April 9, 2024 9:50 am

യശ്വന്ത്പൂര്‍— കണ്ണൂര്‍ എക്സ്പ്രസില്‍ വന്‍ കവര്‍ച്ച. ഇരുപതോളം യാത്രക്കാരുടെ ഐഫോണ്‍ ഉള്‍പ്പെടെ ഇരുപതോളം മൊബൈല്‍ ഫോണുകളും പണവും ക്രെഡിറ്റ് കാര്‍ഡുകളും നഷ്ടപ്പെട്ടു. ഇന്നു പുലര്‍ച്ചെ ധര്‍മപുരിക്കും, സേലത്തിനും ഇടയില്‍ ട്രയിന്റെ എസി കോച്ചുകളിലാണ് കവര്‍ച്ച നടന്നത്.സേലം കേന്ദ്രീകരിച്ചാണ് കവർച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം.

യാത്രക്കാർ നഷ്‌ടപ്പെട്ട ഐഫോൺ ട്രേസ് ചെയ്‌തപ്പോഴാണ് ഈ വിവരം ലഭിച്ചത്. തുടർന്ന് റെയിൽവേ പൊലീസിൽ പരാതി നൽകാനായി യാത്രക്കാർ ഈറോഡ് സ്റ്റേഷനിലിറങ്ങി സേലത്തേക്ക് പോയി. ഹാന്‍ഡ് ബാഗുകളും പാന്‍സിന്റെ കീശിയല്‍ സൂക്ഷിച്ചിരുന്ന ഫോണും ആഭരണവുമാണ് മോഷ്ടിക്കപ്പെട്ടത്. പണവും മറ്റ് വസ്തുക്കളും കവര്‍ന്ന മോഷണസംഘം ബാഗുകള്‍ ട്രെയിനിലെ ശുചിമുറികളിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കുകയായിരുന്നു.യാത്രക്കാര്‍ ബാഗുകള്‍ കണ്ടെത്തിയതോടെയാണ് മോഷണം നടന്നതായി മനസിലാക്കിയത്

Eng­lish Summary:
Mas­sive rob­bery on Yeswant­pur-Kan­nur Express; Jew­ellery, mon­ey and phones were lost

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.