23 January 2026, Friday

Related news

January 23, 2026
January 6, 2026
December 29, 2025
December 27, 2025
December 27, 2025
December 26, 2025
December 25, 2025
December 24, 2025
December 22, 2025
December 22, 2025

വൻ സുരക്ഷാ വീഴ്ച; ജൈനമത ചടങ്ങിനിടെ 1.5 കോടിയുടെ സ്വർണ്ണാഭരണങ്ങൾ മോഷണം പോയി

Janayugom Webdesk
ന്യൂഡല്‍ഹി
September 6, 2025 7:03 pm

റെഡ് ഫോർട്ടിന് സമീപം നടന്ന ജൈനമത ചടങ്ങിൽ വൻ സുരക്ഷാ വീഴ്ച. ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്വർണ്ണ കലശങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയി. ജൈന പുരോഹിതന്റെ വേഷത്തിലെത്തിയ മോഷ്ടാവാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

ജൈന ആചാരങ്ങൾക്ക് ഉപയോഗിക്കുന്ന വജ്രം, മാണിക്യം എന്നിവ പതിച്ച അമൂല്യ വസ്തുക്കളാണ് മോഷണം പോയത്. ബിസിനസ്സുകാരനായ സുധീർ ജെയിനിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സാധനങ്ങൾ. അദ്ദേഹം എല്ലാ ദിവസവും പൂജകൾക്കായി ഇവ കൊണ്ടുവരാറുണ്ടായിരുന്നു. റെഡ് ഫോർട്ടിനടുത്തുള്ള പാർക്കിൽ നടന്ന ‘ദസ്‌ലക്ഷൺ മഹാപർവ്’ എന്ന പത്ത് ദിവസത്തെ മതപരമായ ചടങ്ങിനിടെയാണ് മോഷണം നടന്നത്. പ്രമുഖരെ സ്വീകരിക്കുന്നതിന്റെ തിരക്കിലായിരുന്ന സംഘാടകരുടെ ശ്രദ്ധ മാറിയപ്പോഴാണ് മോഷണം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.