രാജ്യത്തെ എല്ലാ സ്ത്രീകൾക്കും പ്രസവാനുകൂല്യവും ഫണ്ടും സാര്‍വത്രികമാക്കണമെന്ന് എഐടിയുസി ദേശീയ സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. പ്രസവാനുകൂല്യത്തിന് നിയമപരമായ സാധുത നേടുന്നതിന് നിരന്തരമായ പോരാട്ടങ്ങൾ ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സമൂഹത്തിൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് ഇന്ന് ഇത്തരം ആനുകുല്യങ്ങളൊന്നും നൽകുന്നില്ല. വിവേചനാധികാരം ഉപയോഗിച്ച് ഭരണ കർത്താക്കൾ സ്ത്രീകളെ അകറ്റി നിർത്തുകയാണ്. സ്ത്രീ തൊഴിലാളികൾക്ക് ലഭിക്കുന്ന സാമൂഹിക സംരക്ഷണം ദുർബലപ്പെടുന്ന സാഹചര്യമാണ് രാജ്യത്ത് നടക്കുന്നത്. സ്ത്രീ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാനോ ജോലിയുടെ ദൈർഘ്യത്തിന്റെ സ്ഥിരത സംബന്ധിച്ച കാര്യങ്ങളോ ഇന്ന് ചർച്ച ചെയ്യപ്പെടുന്നില്ല.
സ്ത്രീകൾക്ക് വേണ്ടതായ പരിഗണന പോലും നിഷേധിക്കപ്പെടുകയാണ് ഈ കാലത്ത്. ന്യായമായതും മാനുഷികവുമായ ജോലി സുരക്ഷ ഉറപ്പ് വരുത്തുന്നതിനും പ്രസവാനുകൂല്യം ലഭ്യമാക്കുന്നതിനും ഭരണഘടനയുടെ ആർട്ടിക്കിൾ 42-ാം വകുപ്പ് വിഭാവനം ചെയ്യുന്നുണ്ട്. എന്നാൽ അതെല്ലാം നിഷേധിക്കുകയാണിവിടെ. രാജ്യത്തിന്റെ സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥിതി വളരെ മോശമാകുകയാണെന്നാണ് ദേശീയ കുടുംബാരോഗ്യ സർവേ കണ്ടെത്തിരിക്കുന്നത്. മാതൃ ആരോഗ്യ സംരക്ഷണത്തിലെ പോരായ്മ, കുറഞ്ഞ സാമൂഹിക സാമ്പത്തിക വികസനം, വളർച്ച മുരടിപ്പ്, പോഷകാഹാര ദൗർലഭ്യം, മാതൃ ‑ശിശുമരണങ്ങൾ, മാസം തികയാതെയുള്ള കുട്ടികളുടെ ജനനം തുടങ്ങിയ പ്രശ്നങ്ങൾ തുടരുകയാണ്. പ്രസവത്തിനു മുമ്പും പ്രസവാനന്തര കാലഘട്ടത്തിലുമുള്ള വേതന നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും എല്ലാ സ്ത്രീകൾക്കും ജോലിസ്ഥലത്ത് മുലയൂട്ടൽ സൗകര്യം ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.