23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 8, 2024
May 7, 2024
May 7, 2024
May 6, 2024
May 3, 2024
April 19, 2024
April 4, 2024
March 14, 2024
January 29, 2024
January 23, 2024

സിപിഐ(എം) നേതാവ് സി എന്‍ മോഹനന് വക്കീല്‍ നോട്ടീസ് അയച്ച് മാത്യു കുഴല്‍നാടന്‍റെ സ്ഥാപനം

Janayugom Webdesk
തിരുവനന്തപുരം
August 30, 2023 2:36 pm

സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് വക്കീല്‍ നോട്ടീസ് അയച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ലീഗല്‍ സ്ഥാപനം. കുഴല്‍നാടന്‍ കെഎംഎന്‍പി ലോ സ്ഥാപനമാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 

വസ്തുതാപരമായ കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാപനത്തിനെതിരെ ഉന്നയിച്ചുവെന്നു കാട്ടിയാണ് നോട്ടീസ്. ഓഫീസ് പ്രവര്‍ത്തിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വസ്തുതാ വിരുദ്ധമായ പ്രസ്ഥാനവനകളാണ് പ്രചരിപ്പിക്കുന്നതെന്നും .ഇവ പിന്‍വലിച്ച് മാപ്പ് പറയണമെമന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഓഫീസ് പ്രവര്‍ത്തിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വസ്തുതാ വിരുദ്ധമായ പ്രസാതാവനകളാണ് പ്രചരിപ്പിച്ചത്. ഇവ പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം രണ്ടര കോടി രൂപ മാനനഷ്ടമായി നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

ഏഴ് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കെഎംഎല്‍പി ലോ സ്ഥാപനം അറിയിച്ചിരിക്കുന്നു . മാത്യു കുഴല്‍നാടന്റെ ലീഗല്‍ സ്ഥാപനത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമായിരുന്നു സിഎന്‍ ഉന്നയിച്ചിരുന്നത്. ദുബായ്, ഡല്‍ഹി, ബെംഗളൂരു, ഗുവാഹത്തി, കൊച്ചി എന്നിവിടങ്ങളില്‍ മാത്യു കുഴല്‍നാടന് ലീഗല്‍ സ്ഥാപനങ്ങളുണ്ട്. ശരിയായ രീതിയിലല്ലാതെ വരുന്ന പണം വെളുപ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായി ഇവയെ മാറ്റുന്നുവെന്നായിരുന്നു സി എന്‍ മോഹനന്‍ പറഞ്ഞത് 

Eng­lish Summary:
Math­ew Kuzhal­nadan’s firm sends legal notice to CPI(M) leader CN Mohanan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.