സച്ചാർ കമ്മിറ്റി ശുപാർശകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി യുപിഎ ഭരണകാലത്ത് ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥികൾക്കായി ആരംഭിച്ച മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് (എംഎഎൻഎഫ്) ഈ അധ്യയന വർഷം മുതൽ നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
മറ്റ് വിവിധ പദ്ധതികളുമായി എംഎഎൻഎഫ് ഓവർലാപ്പ് ചെയ്യുന്നതിനാലാണ് തീരുമാനമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി വ്യാഴാഴ്ച സഭയില്‍ പറഞ്ഞു.എംഫില്‍,പിഎച്ച്ഡി ഗവേഷകര്‍ക്ക് നല്‍കി വന്നിരുന്ന സഹായമാണ് കേന്ദ്രം നിര്‍ത്തലാക്കുന്നത്.ഒന്ന് മുതല്‍ എട്ട് ക്ലാസ് വരെയുള്ള പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.
കേരളത്തില്‍ കേന്ദ്രംനിര്‍ത്തലാക്കിയ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്ന 1.25 ലക്ഷം വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് കേരള സര്‍ക്കാര്‍ സ്വന്തം ചെലവില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് എംഫില്‍, പിഎച്ച്ഡി ഗവേഷകര്‍ക്ക് നല്‍കി വന്നിരുന്ന ഫെല്ലോഷിപ്പ് സ്‌കീം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.
English Summary:
Maulana Azad scholarship for researchers from minority communities has been suspended by the Centre
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.