19 May 2024, Sunday

Related news

May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024

അമേത്തിയിലെ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; സ്മൃതി ഇറാനി ഭീതിയിലെന്ന് കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
May 6, 2024 11:22 am

അമേത്തിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനുനേരെ നടക്കുന്ന ആക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപിയുയേും, സ്മൃതി ഇറാനിയുടേയും ഭയംമൂലമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അമേഠിയിലെ കോൺ​ഗ്രസ് പാർട്ടി ഓഫീസിനുനേരെ ആക്രമണം.

അക്രമിസംഘം ഓഫീസിനുമുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തു. കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. അക്രമത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. അക്രമവിവരം പുറത്തായതോടെ നിരവധി പാർട്ടി പ്രവർത്തകരാണ് ഓഫീസിലേക്കെത്തിയത്. ജില്ലാ അധ്യക്ഷൻ സിം​ഗലും സ്ഥലത്തെത്തി. സിഒ മായങ്ക് ദ്വിവേദിക്കൊപ്പം വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്.

സംഭവത്തിൽ കൃത്യമായ അന്വേഷണമുണ്ടാകുമെന്നും ഉത്തരവാദികളായവർക്കെതിരെ തക്കതായ നടപടിയുണ്ടാകുമെന്നും പോലീസ് ഉറപ്പുനൽകി. അമേത്തിയില്‍ സ്മൃതി ഇറാനിയും പ്രവർത്തകരും കടുത്ത ഭീതിയിലാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ആസന്നമായ തോൽവിയിൽ നിരാശരായ ബിജെപി പ്രവര്‍ത്തകര്‍ കോൺ​ഗ്രസ് ഓഫീസിലെത്തി വാഹനങ്ങൾ തകർത്തു. 

സംഭവസമയത്ത് പോലീസ് കാഴ്ചക്കാരായിരുന്നു. അമേത്തിയില്‍ ബിജെപി കനത്ത് തോൽവി ഏറ്റുവാങ്ങുമെന്നതിന്റെ തെളിവാണ് ഈ സംഭവമെന്നും കോൺ​ഗ്രസ് എക്സിൽ കുറിച്ചു. അമേത്തിയില്‍ രാഹുലിന് പകരം ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ കിശോരി ലാൽ ശർമയാണ് ഇത്തവണ സ്ഥാനാർഥി. സോണിയാ ഗാന്ധി 1999‑ൽ അമേഠിയിൽ ജയിക്കുകയും അടുത്തതവണ രാഹുലിന് മണ്ഡലം കൈമാറുകയുംചെയ്ത് കാൽനൂറ്റാണ്ടിനുശേഷമാണ് ഗാന്ധികുടുംബം അമേഠിയെ കൈയൊഴിയുന്നത്. 2019‑ലെ പൊതുതിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ സ്മൃതി ഇറാനിയോടെ പരാജയപ്പെട്ടിരുന്നു.

Eng­lish Summary:
Attack on Con­gress office in Ame­thi; Con­gress says Smri­ti Irani is scared

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.