23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 18, 2024
October 7, 2024
July 9, 2024
August 8, 2023
August 8, 2023
August 1, 2023
July 15, 2023
July 13, 2023
July 13, 2023
July 10, 2023

മക്ഡോണാൾഡ് മെനുവില്‍ നിന്നും തക്കാളി ഒഴിവാക്കി ; കാരണമിതാണ്

Janayugom Webdesk
ന്യൂഡൽഹി
July 7, 2023 5:57 pm

രാജ്യത്ത് പച്ചക്കറി വിലക്കയറ്റം ചർച്ചയാവുന്നതിനിടെ ലോകപ്രശസ്ത ഭക്ഷ്യശൃംഖലയായ മക്ഡോണാൾഡ് മെനുവിൽ നിന്ന് തക്കാളി ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍. പല ഭക്ഷ്യോൽപന്നങ്ങളും തക്കാളി ചേർക്കാതെയാണ് മക്ഡോണാൾഡ് വിളമ്പുന്നത്. ഇതിന്റെ ചിത്രങ്ങളും ഉപഭോക്താക്കൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. അതേസമയം, വിലക്കയറ്റമല്ല തക്കാളി മെനുവിൽ നിന്നും ഒഴിവാക്കാനുള്ള കാരണമെന്നാണ് മക്ഡോണാൾഡ് വിശദീകരിക്കുന്നത്.

മക്ഡോണാൾഡിന്റെ നിലവാരത്തിന് അനുസരിച്ചുള്ള തക്കാളി ലഭിക്കുന്നില്ലെന്നാണ് കമ്പനിയുടെ പരാതി. ലോകനിലവാരത്തിലുള്ള ഭക്ഷ്യവസ്തുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യണമെന്ന് കമ്പനിക്ക് നിർബന്ധമുണ്ട്. എന്നാൽ, ആ നിലവാരത്തിലുള്ള തക്കാളി ഇപ്പോൾ ലഭിക്കുന്നില്ല. അതിനാലാണ് മെനുവിൽ നിന്നും തക്കാളി ഒഴിവാക്കിയതെന്ന് മക്ഡോണാൾഡ് കൊണാട്ട് പ്ലേസ് ഔട്ട്​ലെറ്റ് അധികൃതർ അറിയിച്ചു.

രണ്ട് ഫ്രാഞ്ചൈസികളാണ് ഇന്ത്യയിൽ മക്ഡോണാൾഡ് സ്റ്റോറുകൾ നടത്തുന്നത്. സഞ്ജീവ് അഗർവാളിന്റെ എം.എം.ജി ഗ്രൂപ്പ് വടക്ക്, കിഴക്കൻ ഇന്ത്യയിൽ ഫ്രാഞ്ചൈസികൾ നൽകുമ്പോൾ വെസ്റ്റ്ലൈഫ് ഗ്രൂപ്പാണ് മറ്റ് പ്രദേശങ്ങളിൽ സ്റ്റോറുകൾ നടത്തുന്നത്.

തക്കാളിയുടെ ലഭ്യതക്കുറവാണ് മെനുവിൽ നിന്നും തക്കാളി ഒഴിവാക്കാനുള്ള കാരണമെന്നും പഞ്ചാബ്-ഛണ്ഡിഗഢ് തുടങ്ങിയ സ്ഥലങ്ങളിലെ റസ്റ്ററന്റുകളിലാണ് പ്രശ്നം ഗുരുതരമെന്ന് കമ്പനിയുടെ നോർത്ത്-ഈസ്റ്റ് ഇന്ത്യ വക്താവ് അറിയിച്ചു. തക്കാളി മെനുവിൽ തിരിച്ചെത്തിക്കാനായി തീവ്രശ്രമം തുടരുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

eng­lish summary;Tomato removed from McDon­ald’s menu; This is the reason

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.