
കല്ലായിയിൽ വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ക്രിസ്റ്റ്യൻ പോൾ ടിവി (25) യാണ് 3.76 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഫറോക്ക് എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ഗിരീഷ് കുമാർ ജി, വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ചുള, സിവിൽ എക്സൈസ് ഓഫിസർമാരായ സവീഷ്, റജുൽ ടി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) റഷീദ് കെ.പി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡ്രൈവർ എഡിസൺ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.
തൃശൂരിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുമായി ഒരാളെയും അറസ്റ്റ് ചെയ്തു. പറക്കാട് സ്വദേശി അരുൺ (28) എന്നയാളാണ് 3.5 ഗ്രാം മെത്താംഫിറ്റമിനുമായി പിടിയിലായത്. അരുണിന്റെ കൂട്ടാളി മെൽജോ എന്നയാളാണ് കേസിലെ രണ്ടാം പ്രതി. ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.
മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന ബൈക്കുകൾ എക്സൈസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടറായ സുധീർ കെ.കെ യും സംഘവും ചേർന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബിജു കെ.ആർ, ഡ്രൈവർ ഷൈജു ടി.ആർ എന്നിവർ സംഘത്തിലുണ്ടായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.