27 December 2024, Friday
KSFE Galaxy Chits Banner 2

താലൂക്കാശുപത്രിയിൽ മാധ്യമ വിലക്ക്: പ്രതിഷേധം

Janayugom Webdesk
കൊട്ടാരക്കര
April 17, 2022 8:56 pm

താലൂക്കാശുപത്രിയിൽ മാധ്യമങ്ങളെ വിലക്കുന്നതു തടയാൻ നടപടിയാകാത്തതില്‍ പ്രതിഷേധം. കഴിഞ്ഞ ദിവസം പൊലിക്കോട് അക്രമത്തിൽ പരിക്കേറ്റ വ്യാപാരിയുടെ വിവരങ്ങൾ തേടി ആശുപത്രിയിലെത്തിയ മാധ്യമ പ്രവർത്തകരെ ഡ്യൂട്ടി ഡോക്ടർ അധിക്ഷേപിക്കുകയും പുറത്താക്കുകയും ചെയ്തിരുന്നു. ആശുപത്രിയിലെ ചില ഡോക്ടർമാർ ബോധപൂർവം മാധ്യമങ്ങളെ വിലക്കുകയാണ്. ഒപിയിൽ യഥാസമയം ജോലിക്കെത്താത്തതും രോഗികളോടും മറ്റുള്ളവരോടും ധാർഷ്ട്യത്തോടെ പെരുമാറുന്നതും ഉൾപ്പടെയുള്ള ചില ഡോക്ടർമാരുടെയും ജീവനക്കാരുടെയും രീതകൾ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. രാത്രിയിൽ അപകടത്തിൽ പരിക്കേറ്റ് എത്തുന്നവരെ അഡ്മിറ്റ് ചെയ്യാതെ മെഡിക്കൽ കോളേജിലേക്കയയ്ക്കുന്നതുൾപ്പടെയുള്ള വിവിധ ക്രമക്കേടുകൾ ആശുപത്രിയിൽ അരങ്ങേറുന്നതും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. മാധ്യമങ്ങളെ വിലക്കുന്നതിൽ പ്രതിഷേധച്ച് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിനു മുന്നിൽ പ്രതിഷേധിക്കാനാണ് മാധ്യമ പ്രവർത്തകരുടെ തീരുമാനം.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.