22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 4, 2024
October 8, 2024
August 12, 2024
August 4, 2024
October 27, 2023
August 21, 2023
August 16, 2023
June 26, 2023
November 7, 2022

മാധ്യമ വിലക്ക് ഫാസിസ്റ്റ് നടപടി; കെയുഡബ്ലുജെ

Janayugom Webdesk
തിരുവനന്തപുരം
November 4, 2024 3:31 pm

വാർത്താസമ്മേളനങ്ങളിൽ ചാനലുകളെ തെരഞ്ഞുപിടിച്ച് വിലക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. വാർത്തകളിൽ വിയോജിപ്പ് ഉണ്ടെങ്കിൽ സ്വന്തം ന്യായങ്ങൾ നിരത്തി അത് സമർത്ഥിക്കുന്നതിന് പകരം മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് നടപടിയാണ്. തിരുവായ്ക്ക് എതിർവായ പാടില്ലെന്ന സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല. വാർത്താസമ്മേളനത്തിൽ 24 ന്യൂസ്, റിപ്പോർട്ടർ ചാനലുകളെ വിലക്കിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ നടപടി തീർത്തും ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന് നിരക്കാത്തതുമായ നിലപാട് ആണ്. 

മാധ്യമ സെൻസർഷിപ്പിന്റെ മറ്റൊരു രൂപമാണിത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ അടക്കം അപ്രിയ വാർത്തകൾക്ക് നേരെ രാഷ്ട്രീയ നേതാക്കൾ പുലർത്തുന്ന അസഹിഷ്ണുത ജനാധിപത്യത്തോടും മാധ്യമ സ്വാതന്ത്ര്യത്തോടുമുള്ള അസഹിഷ്ണുതയാണ്. ജനാധിപത്യ വിരുദ്ധ നിലപാട് തിരുത്താൻ ശോഭ സുരേന്ദ്രൻ തയാറാവുന്നില്ല എങ്കിൽ ബിജെപി നേതൃത്വം തിരുത്തിക്കണമെന്ന് യൂണിയൻ പ്രസിഡന്റ് കെ പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.