17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 7, 2025
April 4, 2025
April 2, 2025
March 27, 2025
March 25, 2025
March 24, 2025
March 24, 2025
March 21, 2025
March 18, 2025

മീഡിയവണ്‍ സംപ്രേഷണ വിലക്കില്‍ വിധി ഇന്ന്

Janayugom Webdesk
കൊച്ചി
February 8, 2022 9:30 am

മീഡിയാവൺ ചാനലിൻ്റെ സംപ്രേഷണാനുമതി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപിടക്കെതിരെ ചാനൽ അധികൃതർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അതേസമയം ചാനലിന് സംപ്രേഷണം തുടരാമെന്നുള്ള ഇടക്കാല ഉത്തരവിൻ്റെ കാലാവധിയും ഇന്നവസാനിക്കാനിരിക്കെയാണ് ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്. 

രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താതാനാവില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഇന്നലെ വാദത്തിനിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്ന് കയറ്റമാണെന്ന് ഹർജിക്കാർ വാദിച്ചു. ഇക്കാലയളവിൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ചാനലിനെതിരെ യാതൊരു പരാതിയും ഉയർന്നിട്ടില്ലെന്നും ഹർജിക്കാർ വ്യക്തമാക്കി. സംപ്രേഷണം വിലക്കിയ തീരുമാനത്തിൽ കോടതി ഇടപെടരുതെന്നാണ് കേന്ദ്ര സർക്കാരിൻ്റെ ആവശ്യം.

Eng­lish Summary:Media One ban; high court hear­ing today
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.