22 January 2026, Thursday

Related news

December 23, 2025
November 7, 2025
September 21, 2025
September 18, 2025
May 11, 2025
April 5, 2025
January 2, 2025
December 12, 2024
December 11, 2024
October 6, 2024

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ വിലക്കരുത്: സുപ്രിം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
March 27, 2024 10:15 am

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കരുതെന്ന് സുപ്രീം കോടതി. വൻ സാമ്പത്തിക ശക്തികൾ ഉൾപ്പെടുന്ന കേസുകളിൽ മാധ്യമസ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്ന് സുപ്രീം കോടതി പറഞ്ഞു.

അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാവൂ എന്ന് രാജ്യത്തെ കോടതികൾക്ക് സുപ്രീം കോടതി നിർദേശം നൽകി. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർഡിവാല, മനോജ് മിശ്ര എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേതാണ് സുപ്രധാനമായ ഉത്തരവ്. ഏകപക്ഷീയമായ മാധ്യമ വിലക്കുകൾ അഭിപ്രായ സ്വാതന്ത്ര്യം, ജനങ്ങളുടെ അറിയാനുള്ള അവകാശം എന്നിവയും ആയി ബന്ധപ്പെട്ട വിഷയങ്ങളിൽ വലിയ അനന്തരഫലം ഉണ്ടാക്കും. വിചാരണ തുടങ്ങുന്നതിന് മുമ്പ് തന്നെ കേസിന്റെ റിപ്പോർട്ട് ചെയ്യുന്നത് മാധ്യമങ്ങളെ വിലക്കുന്നത് പൊതുസമൂഹത്തിലെ സംവാദം തടയുന്നതിന് തുല്യമാകുമെന്നും ബെഞ്ച് നിരീക്ഷിച്ചു. സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ഉൾപ്പെട്ട കേസിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കിയ ഉത്തരവിന് എതിരെ ബ്ലൂംബെർഗ് ടെലിവിഷൻ പ്രൊഡക്ഷൻ സർവീസസ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.

Eng­lish Sum­ma­ry: Media should not be restrict­ed from report­ing news: Supreme Court

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.