18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 16, 2024
September 23, 2024
September 20, 2024
September 11, 2024
September 6, 2024
September 1, 2024
August 24, 2024
August 23, 2024
July 15, 2024

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലാബ് പരിശോധന ഫലങ്ങള്‍ ഇനി മൊബൈല്‍ ഫോണിലെത്തും

Janayugom Webdesk
തിരുവനന്തപുരം
August 21, 2022 11:49 am

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലാബ് പരിശോധന ഫലങ്ങള്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ കോളജിലെ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷേറ്റീവിന്റെ ഭാഗമായാണ് നടപടി. പദ്ധതിയുടെ ഭാഗമായി ആശുപത്രിയിലെ ലാബ് സാമ്പിള്‍ കലക്ഷന്‍ സെന്ററും ടെസ്റ്റ് റിസള്‍ട്ട് സെന്ററും ഏകീകരികരിച്ചിട്ടുണ്ട്. അതിനാല്‍ ആശുപത്രിയിലെ വിവിധ ബ്ലോക്കുകളിലെ രോഗികള്‍ക്ക് അവരവരുടെ പരിശോധന ഫലങ്ങള്‍ അതാത് ബ്ലോക്കുകളില്‍ തന്നെ ലഭ്യമാകും. ഇത് കൂടാതെയാണ് മൊബൈല്‍ ഫോണുകളിലും പരിശോധന ഫലങ്ങള്‍ ലഭ്യമാക്കുന്നത്.

ഫോണ്‍ നമ്പര്‍ വെരിഫിക്കേഷന്‍ കഴിഞ്ഞ രോഗികള്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നത്. ഒപി രജിസ്‌ട്രേഷന്‍ സമയത്തോ ലാബില്‍ ബില്ലിങ് ചെയ്യുന്ന സമയത്തോ മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ ചെയ്യാം. ടെസ്റ്റ് മെസേജായി മൊബൈലില്‍ ലിങ്ക് വരും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പരിശോധന ഫലം ലഭിക്കും. 90 ദിവസം ലിങ്ക് സജീവമായിരിക്കും. ഇതുകൂടാതെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എച്ച്ഡിഎസ്, ആര്‍ജിസിബി, എസിആര്‍ ലാബുകളിലെ പരിശോധന ഫലം ആശുപത്രിക്ക് അകത്തുള്ള ഏകീകൃത റിസള്‍ട്ട് കൗണ്ടറില്‍നിന്ന് 24 മണിക്കൂറും ലഭ്യമാണ്. കിടത്തി ചികിത്സ വിഭാഗത്തിലെ രോഗികളുടെ പരിശോധന ഫലങ്ങള്‍ അവരവരുടെ വാര്‍ഡുകളില്‍ തന്നെ ലഭ്യമാക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. ആരോഗ്യ വകുപ്പിന്റെ ഇ‑ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായാണ് മെഡിക്കല്‍ കോളജില്‍ ഈ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നത്.

Eng­lish sum­ma­ry; Med­ical col­lege hos­pi­tal lab test results will now be avail­able on mobile phones

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.