3 March 2026, Tuesday

Related news

March 3, 2026
March 3, 2026
March 2, 2026
February 28, 2026
February 27, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സര്‍ക്കാര്‍ വാങ്ങിനല്‍കിയത് 80 കോടി 64 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ; മന്ത്രി വീണാ ജോർജ്

Janayugom Webdesk
തിരുവനന്തപുരം
September 16, 2025 10:02 am

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ ചെലവഴിച്ച തുക സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ കണക്കുകൾ അവതരിപ്പിച്ചു. യു ഡി എഫ് സർക്കാരിൻ്റെ കാലഘട്ടത്തേക്കാൾ നാലിരട്ടിയിലധികം തുകയാണ് ഒന്നാം പിണറായി സർക്കാരിൻ്റെയും രണ്ടാം പിണറായി സർക്കാരിൻ്റെയും കാലത്ത് ചെലവഴിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. എംഎൽഎ എ പി അനിൽകുമാറിൻ്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

യു ഡി എഫ് ഭരണകാലത്ത് (2011–2016) മെഡിക്കൽ ഉപകരണങ്ങൾക്കായി 15.64 കോടി രൂപയാണ് ചെലവഴിച്ചത്. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് (2016–2021) 41.84 കോടിയിലധികം രൂപ ചെലവഴിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് (കഴിഞ്ഞ നാല് വർഷം) കിഫ്ബിയുടെ 43 കോടിയുടെ മെഡിക്കൽ ഉപകരണങ്ങളും ചേർത്ത് 80.64 കോടി രൂപയാണ് ചെലവഴിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.