26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 16, 2023
October 27, 2023
September 22, 2023
September 21, 2023
September 20, 2023
September 18, 2023
September 17, 2023
September 15, 2023
September 14, 2023
September 6, 2023

ഇന്ത്യയുടെ റോക്കറ്റ് വുമണ്‍ റിതു ശ്രീവാസ്‌തവ

Janayugom Webdesk
ലഖ്നൗ
July 15, 2023 10:29 am

ഇന്ത്യയുടെ ചന്ദ്രയാൻ ‑3 ദൗത്യത്തിന് പ്രധാന പങ്കുവഹിച്ചത് റോക്കറ്റ് വുമണ്‍ റിതു രിദാൽ ശ്രീവാസ്‌തവ. ചന്ദ്രയാൻ ‑3 ദൗത്യത്തിന്റെ ഡയറക്ടറായ റിതു രിദാൽ ശ്രീവാസ്‌തവ ല­ഖ്നൗ സ്വദേശിയാണ്. 1997 നവംബറിലാണ് റിതു ഐഎസ്ആർഒയില്‍ ജോലിയിൽ പ്രവേശിച്ചത്. ഐഎസ്­ആർഒയുടെ മംഗൾയാൻ ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ച റിതു ചൊവ്വാ ദൗത്യത്തിന്റെ ഡെ­പ്യൂട്ടി ഡയറക്ടറായിരുന്നു. ചില ദൗത്യങ്ങളിൽ ഓപ്പറേഷൻ ഡയറക്ടറായും പ്രവർത്തിച്ചു.

എ­യ്‌റോസ്‌പേസ് വിദഗ്‌ധയായ റിതു കുട്ടിക്കാലം മുതൽ ബഹിരാകാശ പര്യവേക്ഷണത്തിൽ ഏറെ താല്പര്യം ഉള്ള ആളായിരുന്നു. ഐഎസ്ആർഒയുടെയും അ­മേരിക്കൻ ബഹിരാകാശ ഏ­ജൻസിയായ നാസയുടെയും ബ­ഹിരാകാശ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ശേഖരിക്കുന്നത് ഒരു ഹോബിയാക്കിയിരുന്നു റിതു രിദാൽ .

1998ൽ ലഖ്നൗ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ എംഎസ്‌സിയും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എംടെക്കും നേടിയിട്ടുണ്ട്. അ­ന്താരാഷ്ട്ര ജേണലുകളിലടക്കം 20ലധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യങ് സയന്റിസ്റ്റ് അവാർഡ്, ഐഎസ്ആർഒ ടീം അ­വാ­ർഡ്, എഎസ്‌ഐ ടീം അവാർഡ്, എയ്‌റോസ്‌പേസ് വുമൺ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ചന്ദ്രയാൻ‑3ന്റെ ചെലവ് ആദിപുരുഷിനെക്കാള്‍ കുറവ്

ന്യൂഡല്‍ഹി: ചന്ദ്രയാൻ‑3ന്റെ നിര്‍മ്മാണചെലവ് ആദിപുരുഷിനേക്കാള്‍ താഴെയെന്ന് സമൂഹമാധ്യമങ്ങള്‍. 75 ദശലക്ഷം ഡോളറിൽ താഴെ (ഏകദേശം 615 കോടി രൂപ) ബജറ്റിലാണ് ചന്ദ്രയാൻ‑3 ദൗത്യം. ചന്ദ്രയാൻ‑2ന് അ­നുവദിച്ച തുകയെക്കാൾ വളരെ കുറവാണിത്. ആദിപുരുഷിനായി 700 കോടി രൂപ ചെലവഴിച്ചുവെന്നാണ് നിർമ്മാതാക്കളുടെ അ­വകാശവാദം. ബോളിവു­ഡി­ൽ ഈ അടുത്ത കാലത്ത് ഏറ്റവും വലിയ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രങ്ങളിലൊന്നായ പ്രഭാസ് നായകനായ ആദിപുരുഷ് ബോക്സോഫിസില്‍ പരാജയമായിരുന്നു.

Eng­lish Sum­ma­ry: Meet Dr Ritu Karid­hal Sri­vas­ta­va, the woman behind Chandrayaan‑3 mission
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.