22 January 2026, Thursday

Related news

December 27, 2025
December 8, 2025
November 22, 2025
November 13, 2025
October 18, 2025
September 30, 2025
September 25, 2025
September 17, 2025
August 18, 2025
August 17, 2025

കൊല്ലം എസ്എന്‍ കോളജില്‍ മീറ്റ് ദി സിഇഒ സംഘടിപ്പിച്ചു; വിദ്യാര്‍ത്ഥികളുമായി ചീഫ് ഇലക്ടറല്‍ ഒഫീസര്‍ സംവദിച്ചു

Janayugom Webdesk
കൊല്ലം
August 12, 2025 5:18 pm

തെര‍ഞ്ഞെടുപ്പിന്റെ പ്രാധാന്യം യുവവോട്ടര്‍മാരിലേക്ക് എത്തിക്കുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന പ്രോഗ്രാമായ മീറ്റ് ദി സിഇഒ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കൊല്ലം എസ്എന്‍ കോളജില്‍ വിദ്യാര്‍ത്ഥികളുമായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ സംവദിച്ചു. 

ഇലക്ടറല്‍ ലിറ്ററസി ക്ലബുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. മനോജ് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഷര്‍മിള സി , ജില്ലാ സ്വീപ് നോഡല്‍ ഓഫീസര്‍ കൂടിയായ സബ്ബ് കലക്ടര്‍ നിശാന്ത് സിഹാര എന്നിവര്‍ സംസാരിച്ചു. ഇഎല്‍സി കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ അസി .പ്രൊഫ നീതു ലക്ഷ്മി സ്വാഗതവും, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജയശ്രീ ബി കൃതജ്ഞതയും പറഞ്ഞു.ജില്ലയിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുമായും ചീഫ് ഇലക്ടറൽ ഓഫീസർ ചർച്ച നടത്തി. തുടർന്ന് ജില്ലയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന വെയർഹൗസും അദ്ദേഹം സന്ദർശിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.