23 January 2026, Friday

Related news

January 8, 2026
January 1, 2026
December 16, 2025
December 15, 2025
December 14, 2025
December 14, 2025
December 13, 2025
November 24, 2025
November 20, 2025
October 31, 2025

ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച; കുറ്റക്കാരനെന്ന് കണ്ടാൽ എഡിജിപിക്കെതിരെ നടപടിയെന്ന് എം വി ഗോവിന്ദൻ

Janayugom Webdesk
തിരുവനന്തപുരം
October 4, 2024 8:56 pm

ആർഎസ്എസ് നേതാവുമായുള്ള എഡിജിപി , എം ആർ അജിത്ത്കുമാറിന്റെ കൂടിക്കാഴ്ചയെ പറ്റി സർക്കാർ അന്വേഷിക്കുന്നുണ്ടെന്നും കുറ്റക്കാരനെന്ന് കണ്ടാൽ നടപടി സ്വീകരിക്കുമെന്നും സിപിഐ (എം)സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമം നടന്നു എന്നത് വ്യക്തമാണ്. ആർഎസ്എസിന്റെ രാഷ്ട്രീയ താൽപര്യമാണ് ഇതിന് പിന്നിൽ . തൃശൂർപൂരവുമായി ബന്ധപ്പെട്ട്‌ ഉയർന്ന പരാതികളിൽ ത്രിതല അന്വേഷണം സർക്കാർ പ്രഖ്യപിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന് പി ആർ ഏജൻസിയുമില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ഹിന്ദു ദിനപത്രം ഖേദം പ്രകടിപ്പിച്ചതോടെ അത് അവിടെ അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നിട്ടും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺ​ഗ്രസിലെ വോട്ടുചോർച്ചയാണ്. യഥാർത്ഥ്യം എന്തെന്ന് വ്യക്തമായിട്ടും തൃശൂരിൽ ബിജെപി വിജയത്തിന് ഇടതുപക്ഷം കളമൊരുക്കിയെന്ന തരത്തിലുള്ള പ്രചരണം വിവിധ കോണുകളിൽ നിന്ന് പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.