22 January 2026, Thursday

Related news

January 22, 2026
January 8, 2026
December 26, 2025
December 14, 2025
September 21, 2025
September 21, 2025
September 15, 2025
September 14, 2025
September 13, 2025
September 13, 2025

മെയ്ത്തീ തീവ്രവാദികള്‍ കൊലപ്പെടുത്തിയ നാല് പേരുടെ മൃതദേഹങ്ങള്‍ സംസ്കാരത്തിനായി ഏറ്റെടുക്കാമെന്ന് മെയ്തി പംഗള്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 4, 2024 9:36 am

മണിപ്പൂരിലെ തൗബാര്‍ ജില്ലയില്‍ മെയ് ത്തീ തീവ്രവാദികള്‍ കൊലപ്പെടുത്തിയ നാല് പേരുടെ മൃതദേഹങ്ങള്‍ സംസ്കാരത്തിനായി ഏറ്റെടുക്കാമെന്ന് മെയ്ത്തീ പംഗല്‍ (മണിപ്പൂര്‍ മുസ്ലീംങ്ങള്‍) വിഭാഗക്കാരുടെ സംയുക്ത കര്‍മസമിതി അറിയിച്ചു.സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണ് ഇക്കാര്യംഅറിയിച്ചത്.കര്‍മസമിതി മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതിനാലാണ് മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ധാരണയായത്.

പുതുവത്സര ദിനത്തിലാണ് നാല് മെയ് ത്തീ പംഗലുകള്‍ മെയ് ത്തീ തീവ്രവാദികളുടെ വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. 18 പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു .വെടിവെയ്‌പ്‌ എൻഐഎ അന്വേഷിക്കുക, ഗ്രാമീണ സംരക്ഷണ സേനകൾ രൂപീകരിക്കാൻ അനുമതി നൽകുക, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്‌ 10 ലക്ഷവും പരിക്കേറ്റവർക്ക്‌ രണ്ടുലക്ഷവും അനുവദിക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബത്തിൽ ഒരാൾക്ക്‌ സർക്കാർ ജോലി എന്നീ ആവശ്യങ്ങളാണ്‌ ഉന്നയിച്ചത്‌. തീവ്രവാദി സംഘടനയായ പീപ്പിൾസ്‌ ലിബറേഷൻ ആർമിയുടെ രാഷ്ട്രീയവിഭാഗമായ റവല്യൂഷണറി പീപ്പിൾസ്‌ ഫ്രണ്ട്‌ തൗബാൽ വെടിവെയ്‌പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്‌.

Eng­lish Summary: 

Mei­thi Pan­gal said that the bod­ies of four peo­ple killed by Mei­thi ter­ror­ists may be tak­en for burial

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.