24 January 2026, Saturday

Related news

January 12, 2026
January 1, 2026
December 31, 2025
December 25, 2025
December 24, 2025
December 24, 2025
December 4, 2025
December 3, 2025
December 2, 2025
November 28, 2025

എങ്ങും തിരുപ്പിറവിയുടെ ഓർമ്മകൾ; ക്രിസ്മസ് ആഘോഷിച്ച് ലോകം

Janayugom Webdesk
തിരുവനന്തപുരം
December 25, 2025 10:10 am

തിരുപ്പിറവിയുടെ ഓര്‍മകള്‍ ഉണര്‍ത്തി ഇന്ന് ലോകം ക്രിസ്മസ് ആഘോഷിക്കുന്നു. സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശമാണ് ക്രിസ്മസ്.കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണ ദിനം. തിരുപ്പിറവി സ്മരണ പുതുക്കി ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന നടന്നു. ഇതില്‍ പങ്കെടുക്കാന്‍ എല്ലാ പള്ളികളിലും പുതുവസ്ത്രം ധരിച്ച് വിശ്വാസികള്‍ ഒഴുകിയെത്തി. വത്തിക്കാനിലെ സെന്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു.

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ക്രിസ്മസ് തിരുക്കർമ്മങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമ്മികനായി. വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലിടങ്ങളുമെല്ലാം ഒരുമയുടെ ആഘോഷങ്ങള്‍ക്ക് വേദിയായി. ക്രിസ്മസ് ആഘോഷങ്ങളോടെയാണ് സ്കൂളുകള്‍ അവധിക്കായി അടച്ചത്. യേശുവിന്റെ ജന്മസ്ഥലമായ ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷമാണ് ക്രിസ്മസ് ആഘോഷം. ഗാസയിലെ യുദ്ധം കാരണം ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.