10 January 2026, Saturday

Related news

December 31, 2025
December 29, 2025
December 27, 2025
December 25, 2025
December 25, 2025
December 24, 2025
December 22, 2025
December 11, 2025
December 6, 2025
November 14, 2025

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കി; സ്വര്‍ണത്തിലേക്ക് ഒരു ജയം കൂടി

Janayugom Webdesk
ഹാങ്ഷു
October 4, 2023 10:50 pm

പുരുഷ ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലില്‍ കൊറിയയെ മൂന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. മറ്റന്നാള്‍ നടക്കുന്ന ഫൈനലില്‍ ചൈന‑ജപ്പാന്‍ മത്സരത്തിലെ വിജയിയെ ഇന്ത്യ നേരിടും. ഹാര്‍ദിക് സിങ്, മന്‍ദീപ് സിങ്, ലളിത് ഉപധ്യായ്, അമിത് രോഹിദാസ്, അഭിഷേക് സിങ് എന്നിവരാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍. ജുങ് മന്‍ജെ കൊറിയയ്ക്ക് വേണ്ടി ഹാട്രിക്ക് നേടി. ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് പാരിസ് ഒളിമ്പിക്സിന് നേരിട്ട് യോഗ്യത ഉറപ്പിക്കാനാവും. 

ഇത് 13-ാം തവണയാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഏഷ്യന്‍ ഗെയിംസിന്റെ ഫൈനലിലെത്തുന്നത്. മൂന്ന് തവണ ടീം സ്വര്‍ണം നേടി. ഒമ്പത് വെള്ളിയും മൂന്ന് വെങ്കലവും ടീം നേടിയിട്ടുണ്ട്. മലയാളി താരം പി ആര്‍ ശ്രീജേഷാണ് ഇന്ത്യയുടെ ഗോള്‍വല കാക്കുന്നത്.

Eng­lish Summary:Men’s Hock­ey; One more win towards gold
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.