18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 12, 2024
December 9, 2024
December 3, 2024
December 3, 2024
October 15, 2024
September 17, 2024
September 12, 2024
July 2, 2024
June 29, 2024

ആർത്തവമുള്ള വിദ്യാർത്ഥിനികൾ വൃക്ഷത്തൈ നടരുത്; വിലക്കേർപ്പെടുത്തി അധ്യാപകര്‍

Janayugom Webdesk
July 28, 2022 5:05 pm

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ആർത്തവമുള്ള വിദ്യാർഥിനികളെ സ്കൂളിൽ നടന്ന വൃക്ഷത്തൈ നടീൽ പരിപാടിയിൽ നിന്ന് അധ്യാപകർ മാറ്റിനിർത്തിയതായി പരാതി. നാസിക്കിലെ ത്രിംബെകേശ്വറിലെ ദേവ്ഗാവൊൻ ട്രൈബൽ സ്കൂളിൽ നടന്ന പരിപാടിയിൽ ആർത്തവത്തിന്റെ പേരിൽ വൃക്ഷത്തൈ നടുന്നതിൽ നിന്ന് അധ്യാപകർ തങ്ങളെ മാറ്റിനിർത്തി എന്നാണ് വിദ്യാർത്ഥിനികളുടെ പരാതി.

‘ആർത്തവമുള്ള പെൺകുട്ടികൾ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാൽ മരങ്ങൾ വളരില്ലെന്നും അവ ഉണങ്ങി പോകുമെന്നും പറഞ്ഞാണ് അധ്യാപകൻ തങ്ങളെ തടഞ്ഞതെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ഇത്തരത്തിൽ ആർത്തവമുള്ള വിദ്യാർത്ഥിനികൾ നട്ട തൈകൾ വളർന്നില്ലെന്ന് അധ്യാപകർ പറഞ്ഞെന്നും പരാതിയില്‍ പറയുന്നു.

നട്ടുപിടിപ്പിച്ച തൈകളുടെ അടുത്തേക്ക് പോലും ആർത്തവമുള്ള വിദ്യാർത്ഥിനികൾ പോകരുതെന്നും അധ്യാപകർ നിർദേശിച്ചതായാണ് പരാതി. സംഭവം വിദ്യാർത്ഥിനികൾ രക്ഷിതാക്കളെ അറിയിക്കുകയും ഇവർ പിന്നീട് ട്രൈബൽ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന് പരാതി നൽകുകയുമായിരുന്നു. തങ്ങളെ അപമാനിച്ച അധ്യാപകർക്കെതിരെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

സംഭവത്തില്‍ പ്രതികരിച്ചാൽ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും അധ്യാപകര്‍ പറഞ്ഞതായി ഒരു പെൺകുട്ടി പറഞ്ഞു. എല്ലായ്പ്പോഴും ആർത്തവ സമയത്ത് അധ്യാപകർ തങ്ങളെ അപമാനിക്കാറുണ്ടെന്നും വിദ്യാർത്ഥിനികൾ ആരോപിക്കുന്നു.

സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആദിവാസി വികസന വകുപ്പിന് മഹാരാഷ്ട്ര വനിതാ കമ്മിഷൻ ചെയർപേഴ്സൺ രുപാലി ചകൻകർ നിർദേശം നൽകിയിട്ടുണ്ട്.

Eng­lish summary;Menstruating female stu­dents should not plant saplings; teach­ers Ban students

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.