
ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ‘ഇലക്ട്രോകൈനെസിസ് ഇല്യൂഷൻ ഗ്രൂപ്പ് എഫക്റ്റ്’ എന്ന വിഭാഗത്തിൽ ലോക റെക്കോർഡ് കരസ്ഥമാക്കി പ്രമുഖ മെന്റലിസ്റ്റ് ഹേസൽ റോസ്. പ്രശസ്‌ത മാന്ത്രികനും മൈൻഡ് ഡിസൈനറുമായ ശ്രീ. ആർ.കെ. മലയത്ത് ആണ് ‘വേൾഡ് വൈഡ് ലോക റെക്കോർഡിൻ്റെ’ മെഡലും സർട്ടിഫിക്കറ്റും ഹേസൽ റോസിന് സമ്മാനിച്ചത്. ഒക്ടോബർ 12‑ന് കോഴിക്കോട് വെച്ച് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്.
പാത്മിയ ഇന്റർനാഷണൽ അക്കാദമിലെ മാസ്റ്റർ ഷെരീഫിന്റ്റെ ശിക്ഷണത്തിൽ സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റ് കൂടിയാണ് എറണാകുളം സ്വദേശിയായ ഹേസൽ റോസ്. ഹിപ്നോഹാൻഡ്സ് അക്കാദമിയിലെ ഡോ. നഫിയുടെ മാർഗ്ഗനിർദ്ദേശത്തിലാണ് ഈ ശ്രദ്ധേയമായ ലോക റെക്കോർഡ് നേട്ടം അവർ കരസ്ഥമാക്കിയത്.
മെന്റലിസ്റ്റ് എന്നതിലുപരി ഒരു ജേണലിസ്റ്റ് കൂടിയാണ് ഹേസൽ റോസ്. കൂടാതെ, കേരളത്തിൽ കോർപ്പറേറ്റ് ഷോകൾ അവതരിപ്പിക്കുന്ന ആദ്യത്തെ വനിതകളിലൊരാളാണ് എന്ന പ്രത്യേകതയും അവർക്കുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.