23 January 2026, Friday

Related news

January 21, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026

വിവാദ പരാമർശം; പഹൽഗാം ഭീകരരെ സ്വാതന്ത്ര്യസമരസേനാനികളെന്ന് വിശേഷിപ്പിച്ച് പാക് ഉപപ്രധാനമന്ത്രി

Janayugom Webdesk
ലാഹോർ
April 25, 2025 11:53 am

കശ്മീര്‍ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ സ്വാതന്ത്ര്യസമരസേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷ്‍ക് ദർ. ആക്രമണം നടത്തിയ ഭീകരർ ചിലപ്പോൾ സ്വാതന്ത്ര്യസമരസേനാനികളാവാമെന്നായിരുന്നു ഇഷ്‍ക് ദർറിന്റെ പരാമർശം. കഴിഞ്ഞ ദിവസം നടത്തിയ വാർത്തസമ്മേളനത്തിനിടെയാണ് ഉപപ്രധാനമന്ത്രിയുടെ പ്രസ്താവന.

അതേസമയം സിന്ധു നദിജല കരാർ റദ്ദാക്കിയ വിഷയത്തിലും അദ്ദേഹം പ്രതികരണം നടത്തി. പാകിസ്ഥാനിലെ 240 മില്യൺ ജനങ്ങൾക്ക് ​വെള്ളം വേണം. അത് നിങ്ങൾക്ക് തടയാനാവില്ലെന്നും അങ്ങനെ തടയുകയാണെങ്കിൽഅത് യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പ്രഖ്യാപിച്ച കടുത്ത നടപടികൾക്ക് ബദലായി നടപടികൾ പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്ഥാനും. വ്യോമ മേഖല അടിയന്തരമായി അടക്കാൻ പാകിസ്ഥാന്‍ തീരുമാനിച്ചു. ഇതോടെ ഇന്ത്യൻ വിമാന കമ്പനികൾക്കും ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന കമ്പനികൾക്കും പാകിസ്ഥാന്‍ വ്യോമ പാത ഉപയോഗിക്കാനാകില്ല.

ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധം വിച്ഛേദിക്കാനും പാകിസ്ഥാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഷിംല കരാറും റദ്ദാക്കും. പാകിസ്ഥാന്‍ വഴി ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്ന് പാകിസ്ഥാന്‍ വഴി മൂന്നാംലോക രാജ്യങ്ങളിലേക്കുമുള്ള ചരക്കുനീക്കവും റദ്ദാക്കുകയും ചെയ്തു. പാകിസ്ഥാനിൽനിന്നുള്ള ഇന്ത്യൻ പൗരന്മാരോട് ഉടൻ മടങ്ങാനും നിർദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.