ദളിതര്‍ക്ക് സാധനം വില്‍ക്കില്ലെന്ന് പ്രഖ്യാപിച്ച കടയുടമയെ അറസ്റ്റ് ചെയ്തു. തെങ്കാശി ശങ്കരൻകോവില്‍ പാഞ്ചാകുളം സ്വദേശി മഹേശ്വരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ മിഠായി ആഴശ്യപ്പെട്ടപ്പോള്‍ നല്‍കില്ലെന്ന് പറഞ്ഞ് മടക്കി അയച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കേസില്‍ ഗ്രാമമുഖ്യനായ രാമചന്ദ്രമൂര്‍ത്തിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദി ദ്രാവിഡ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ അപമാനിച്ച് വിട്ടത്.
നിങ്ങളുടെ തെരുവിലെ ആര്‍ക്കും ഇനി കടയില്‍നിന്ന് സാധനങ്ങള്‍ തരില്ലെന്നും ഇക്കാര്യം വീട്ടില്‍ പോയി പറയണമെന്നും ഇയാള്‍ കുട്ടികളോട് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയും മഹേശ്വരന്‍ തന്നെയാണ് ഫോണില്‍ പകര്‍ത്തിയത്. ഇത് പിന്നീട് പുറത്തായതോടെയാണ് ഇയാള്‍ക്കെതിരെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം തെങ്കാശി പൊലീസ് കേസെടുത്ത്ത്. ഇയാളുടെ കടയും അടച്ചുപൂട്ടി.
English Summary: merchant arrested for not selling goods to dalit community
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.