സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരായ വിവാദത്തിന് പിന്നില്‍ തികഞ്ഞ വര്‍ഗീയ താല്‍പര്യമാണെന്ന് എംഇഎസ് പ്രസിഡന്‍റ് ഡോ.ഫസല്‍ഗഫൂര്‍ അഭിപ്രായപ്പെട്ടു. മിത്തുകളെ വസ്തുതയും ശാസ്ത്രീയവുമായി അവതരിപ്പിക്കാന്‍ ഭരണഘടനാതലത്തിലുള്ള ചില ശക്തികള്‍ അടുത്തകാലത്ത് ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്.
ഇതിനെയാണ് സ്പീക്കര്‍ തുറന്നുകാട്ടിയത്ആദ്യ പ്രധാനമന്ത്രി നെഹ്റുവും ഭരണഘടനാ ശിൽപിയായ ഡോ ബി ആർ അംബേദ്‌കറും പുലർത്തിയ കാഴ്‌ചപ്പാടാണ് സ്‌പീക്കർ പ്രകടിപ്പിച്ചത്.ശാസ്‌ത്രബോധം പ്രചരിപ്പിക്കുക എന്നത് ഭരണഘടനാധിഷ്‌ഠിതമായ സങ്കൽപമാണ്.
ഷംസീർ എന്ന പേരാണ് ചിലരുടെ ഹാലിളക്കത്തിന് കാരണം. ഈ വിഷയത്തിൽ സ്‌പീക്കർ മാപ്പുപറയുകയോ തിരുത്തുകയോ ചെയ്യേണ്ടതില്ലെന്നും ഫസൽഗഫൂർ വ്യക്തമാക്കി.
English Summary:
MES says that behind the controversy against Shamseer is complete communal interest
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.