28 April 2024, Sunday

Related news

January 12, 2024
January 1, 2024
January 1, 2024
August 14, 2023
August 5, 2023
August 3, 2023
August 3, 2023
August 3, 2023
August 2, 2023
August 2, 2023

ഷംസീര്‍ പറഞ്ഞതില്‍ തെറ്റില്ല; എന്‍എസ്എസ് കരയോഗം പ്രസിഡന്റ്, ഷംസീറിന്റെ പേരില്‍ ശത്രുസംഹാര അര്‍ച്ചനയും നടത്തി

Janayugom Webdesk
തിരുവനന്തപുരം
August 2, 2023 11:43 am

എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തുന്നതിനിടെ സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ പേരില്‍ ശത്രുസംഹാര അര്‍ച്ചന നടത്തി. കൊല്ലം ഇടമുളയ്ക്കല്‍ മണികണ്ഠേശ്വര മഹാദേവക്ഷേത്രത്തിലാണ് അസുരമംഗലം 2128 എന്‍എസ്എസ് കരയോഗം പ്രസിഡന്റ് അഞ്ചല്‍ ജോബ് ആണ് അര്‍ച്ചന നടത്തിയത്. 

എ എന്‍ ഷംസീര്‍ ആയില്യംനക്ഷത്രം എന്ന പേരിലാണ് അര്‍ച്ചന നടത്തിയത്. രാഷ്ട്രീയവും മതവും വെവ്വേറെയാണെന്ന് അർച്ചന നടത്തിയ അഞ്ചൽ ജോബ് പറഞ്ഞു.വിദ്യാഭ്യാസ ഉന്നമനം പോലെയുള്ള നല്ലകാര്യങ്ങളിലാണ് എന്‍എസ്എസ് ഇടപെടേണ്ടത്. അല്ലാതെ മതപരമായ കാര്യങ്ങളിലല്ല. അതുകൊണ്ടാണ് ഷംസീറിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വീടുപോലുമില്ലാത്ത പാവങ്ങൾ എൻഎസ്എസിൽ ഉണ്ട്. ഡിഗ്രിയും പിജിയും കഴിഞ്ഞ് ജോലിയില്ലാതെ നിൽക്കുന്നവരുണ്ട്. അവർക്കു വേണ്ടി ശബ്ദമുയർത്താൻ എൻഎസ്എസ് നേതൃത്വം തയാറാകുന്നില്ല. രാഷ്ട്രീയപരമായി എൻഎസ്എസിനെ കൊണ്ടുപോകുന്നതിൽ അതൃപ്തിയുണ്ട്. സമുദായവും രാഷ്ട്രീയവും വേറെയാണ്. സമുദായത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നതിൽ എനിക്കു പ്രതിഷേധമുണ്ട്.

ഷംസീർ പറഞ്ഞതിലെ തെറ്റ് എന്താണ് പുരാണത്തിലെ ഏതെങ്കിലും കഥാപാത്രങ്ങളാണോ പ്ലാസ്റ്റിക് സർജറി നടത്തിയത്. പുരാണകഥാപാത്രങ്ങളല്ല പ്ലാസ്റ്റിക് സർജറി നടത്തിയതെന്നാണ് അദ്ദേഹം പറഞ്ഞത്. അതിൽ തെറ്റ് എന്താണ്, സമുദായ സംഘടനയുടെ നേതാവ് വോട്ട് ചെയ്ത് ഇറങ്ങിയ ശേഷം പ്രസ്തുത വ്യക്തിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ട്. അത് ശരിയാണോ. ഇവിടെ മറ്റു സമുദായ സംഘടനകളൊന്നും അഭിപ്രായം പറഞ്ഞില്ല.

എൻഎസ്എസിനു മാത്രം എന്തുകൊണ്ടാണ് സിപിഎമ്മിനോട് അവഗണന. രാഷ്ട്രീയത്തെ രാഷ്ട്രീയമായും സമുദായ പ്രവർത്തനത്തെ സമുദായ പ്രവർത്തനമായും കാണണം. സ്വന്തം സമുദായത്തിലെ പാവങ്ങളെ സഹായിക്കാൻ തയാറാകണം. നേതൃത്വം തിരുത്തണം. അഞ്ചൽ ജോബ് അഭിപ്രായപ്പെട്ടു 

Eng­lish Sum­ma­ry: There is no mis­take in what Sham­seer said; NSS Karayo­gam Pres­i­dent also per­formed Shtushara Archana in the name of Shamsir

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.