19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 29, 2024
October 18, 2024
August 24, 2024
July 17, 2024
January 16, 2024
January 2, 2024
October 31, 2023
August 20, 2023
July 17, 2023
May 9, 2023

ധോണിയുടെ മകള്‍ക്ക് മെസിയുടെ സമ്മാനം

Janayugom Webdesk
റാഞ്ചി
December 28, 2022 11:18 pm

ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ എംഎസ് ധോണിയുടെ മകള്‍ സിവയ്ക്ക് കയ്യൊപ്പിട്ട ജേഴ്സി സമ്മാനിച്ച് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. ‘പാറാ സിവ’ എന്നെഴുതിയ ജഴ്‌സിയാണ് മെസി സിവയ്ക്കായി നല്‍കിയത്. സാക്ഷി ധോണിയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ടെന്നീസ് താരം സാനിയ മിര്‍സ ഉള്‍പ്പെടെ 2.5 ലക്ഷം പേരാണ് ഫോട്ടോ ‘ലൈക്ക്’ ചെയ്തത്. ‘സിവയ്ക്ക്’ എന്ന് എഴുതിക്കൊണ്ടാണ് മെസി ജഴ്‌സിയില്‍ ഒപ്പിട്ടുനല്‍കിയത്.

“അച്ഛനെപ്പോലെ, മകളെപ്പോലെ,” എന്ന അടിക്കുറിപ്പോടെയാണ് സിവ ഇന്‍സ്റ്റാഗ്രാമില്‍ മെസി സമ്മാനിച്ച ജഴ്‌സി ധരിച്ചുനില്‍ക്കുന്ന ഫോട്ടോ പങ്കുവച്ചത്. മെസിയുടെ വലിയ ആരാധകനാണ് ധോണി. ഫുട്‌ബോളിനോടുള്ള താല്പര്യം ധോണി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. പരിശീലന സെഷനുകള്‍ക്കിടയില്‍ ഫുട്‌ബോള്‍ കളിക്കുന്ന ധോണിയുടെ വീഡിയോ പലപ്പോഴും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Eng­lish Sum­ma­ry: Lionel Mes­si Gifts Signed Argenti­na Jer­sey To MS Dhoni’s Daughter
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.