25 December 2025, Thursday

Related news

December 23, 2025
December 22, 2025
December 21, 2025
December 17, 2025
December 16, 2025
December 14, 2025
December 13, 2025
December 12, 2025
December 12, 2025
December 10, 2025

മെസി തിളങ്ങി; ഇന്റർ മയാമിക്ക്‌ ചരിത്രജയം

Janayugom Webdesk
മയാമി
August 20, 2023 10:46 am

ലീഗ്‌സ്‌ കപ്പ്‌ ഫൈനലിൽ നാഷ്‌വില്ലിനെ തകർത്ത്‌ ഇന്റർ മയാമിക്ക്‌ ജയം. പെനാൽറ്റി ഷൂട്ടൗട്ടിലാണ്‌ മെസിയും സംഘവും കപ്പുയർത്തിയത്‌ (10–9). നിശ്‌ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയിൽ തുടർന്നതോടെയാണ്‌ കളി ഷൂട്ടൗട്ടിലേക്ക്‌ കടന്നത്.

മത്സരത്തിന്റെ 23ാം മിനിട്ടില്‍ മെസിയിലൂടെ ഇന്റര്‍ മയാമി മുമ്പിലെത്തി. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് വഴങ്ങേണ്ടി വന്ന നാഷ്‌വില്‍ രണ്ടാം പകുതി ആരംഭിച്ച് 12ാം മിനിട്ടില്‍ തിരിച്ചടിച്ചു. ഫാഫേ പികൗള്‍ട്ടാണ് നാഷ് വില്ലിനായി സ്‌കോര്‍ ചെയ്‌തത്. ഒടുവില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കും സഡന്‍ ഡെത്തിലേക്കും നീങ്ങുകയായിരുന്നു. പതിനൊന്ന് മത്സരങ്ങളില്‍ ജയമില്ലാതെ പതറിയ ടീം മെസി വന്നതിന് ശേഷമുള്ള ഏഴ്‌ കളിയിലും ജയിച്ചു. ഏഴ്‌ കളിയില്‍ പത്ത്‌ ഗോളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും മെസിയാണ്. 

Eng­lish Summary:Messi shined; His­toric win for Inter Miami
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.