7 December 2025, Sunday

മിയാമി ഓപ്പണ്‍ സെമി ഫൈനല്‍; പെഗ്യൂള‑അലക്സാണ്ട്ര പോരാട്ടം

Janayugom Webdesk
മിയാമി
March 27, 2025 9:44 pm

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ബ്രിട്ടീഷ് താരം എമ്മ റാഡുകാനുവിനെ തകര്‍ത്ത് യുഎസിന്റെ ജെസീക്ക പെഗ്യൂള മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍. വനിതാ സിംഗിള്‍സില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് പെഗ്യൂള വിജയം നേടിയത്. ഇതോടെ മിയാമി ഓപ്പണ്‍ വനിതാ സിംഗിള്‍സിലെ സെമിഫൈനല്‍ ലൈനപ്പായി. ടൂര്‍ണമെന്റില്‍ ഒപ്പത്തിനൊപ്പം നിന്ന പോരാട്ടമാണ് കണ്ടത്. ആദ്യ സെറ്റ് 6–4ന് പെഗ്യൂള നേടിയപ്പോള്‍ രണ്ടാം സെറ്റ് 7–6ന് റാഡുകാനു സ്വന്തമാക്കി. ഇതോടെ സെമിടിക്കറ്റുറപ്പിക്കാനുള്ള അവസാന സെറ്റിലേക്ക് മത്സരം നീണ്ടു. എന്നാല്‍ അവസാന സെറ്റ് 6–2ന് അനായാസജയം പെഗ്യൂള നേടി. ഇന്ന് നടക്കുന്ന സെമിഫൈനലില്‍ ഫിലിപ്പിന്‍സ് താരം അലക്സാണ്ട്ര എലയാണ് പെ­ഗ്യൂളയുടെ എതിരാളി. പുരുഷ സിംഗിള്‍സില്‍ ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വരേവ് പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ഫ്രഞ്ച് താരം ആര്‍തുര്‍ ഫില്‍സാണ് സ്വരവിനെ പരാജയപ്പെടുത്തിയത്. സ്കോര്‍ 3–6, 6–3, 6–4.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.