പോപ് സംഗീത ഇതിഹാസം മൈക്കൽ ജാക്സന്റെ ജ്യേഷ്ഠ സഹോദരൻ ടിറ്റോ ജാക്സൻ (70) അന്തരിച്ചു. മൈക്കൽ ജാക്സനും ഉൾപ്പെട്ട ‘ജാക്സൻ 5’ കുടുംബ ബാൻഡിലെ അംഗമായിരുന്നു. ബാൻഡിലെ പശ്ചാത്തലഗായകനും ഗിറ്റാറിസ്റ്റുമായിരുന്ന ടിറ്റോ പിന്നീട് ടിറ്റോ ടൈം (2016), വൺ വേ സ്ട്രീറ്റ് (2017) സോളോ ആൽബങ്ങളിലൂടെയും ശ്രദ്ധ നേടി. ജാക്സൻ സഹോദരങ്ങൾ 9 പേരിലെ മൂന്നാമനായിരുന്നു ടിറ്റോ. പിതാവ് ജോ ജാക്സന്റെ ശിക്ഷണത്തിലായിരുന്നു എല്ലാവരും സംഗീതം അഭ്യസിച്ചത്. മൈക്കലിനും ടിറ്റോയ്ക്കും പുറമേ ജാക്കി, ജെർമെയ്ൻ, മാർലോൺ എന്നിവരായിരുന്നു ബാൻഡിലെ മറ്റ് അംഗങ്ങൾ. ‘എബിസി’, ‘ഐ വാണ്ട് യു ബാക്ക്’ തുടങ്ങിയ ശ്രദ്ധേയമായ സംഗീത ആൽബങ്ങളിലൂടെ 1970കളിൽ ഇവർ തരംഗം സൃഷ്ടിച്ചു. 2009 ജൂണിൽ 50–ാം വയസ്സിലായിരുന്നു മൈക്കൽ ജാക്‌സന്റെ മരണം. ടിറ്റോയുടെ മക്കളായ ടിജെ, ടാജ്, ടാരിൽ എന്നിവർക്ക് 3ടി എന്ന പേരിൽ സ്വന്തം സംഗീതബാൻഡുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.