
നിന്നോടു കുഞ്ഞേ, ഞാന്‍ മിണ്ടില്ലാ,
നീ നീട്ടും കതിര്‍ കൊത്തില്ലാ
പച്ച ചില്ലകള്‍ തോറും പാറി പ്പാറിപ്പറവകള്‍ പാടുമ്പോള്‍
കുളിരൊഴുക്കുന്ന കിഴക്കന്‍ കാറ്റില്‍-
ക്കുത്തി മറിഞ്ഞു കളിക്കമ്പോള്‍,
കൂട്ടിലിരുത്തിസ്സല്‍ക്കാരം
കുഞ്ഞേ വലിയൊരു ധിക്കാരം
കൂറുണ്ടെങ്കില്‍ വരൂ
കൂടു തുറന്നു തരൂ
പുഴകളും,മലകളും ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങളാണ്. അതുപോലെ പ്രകൃതിയെ മനോഹരമാക്കുവാന്‍ പക്ഷികളും എത്താറുണ്ട്. അവരുടെ ചാരുത ഒന്നുവേറെ തന്നെയാണ് .പക്ഷികളെ കണ്ട് ആസ്വദിക്കുന്നതു തന്നെ മനുഷ്യന് തന്റെ ചുറ്റുപാടുമുള്ള ജീവജാലങ്ങളോടുള്ള മമതയാണ് സൂചിപ്പിക്കുന്നത്. ദേശാടനകിളികള്‍ കരായാറില്ലെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ അവര്‍കൂട്ടത്തോടെ എത്തുമ്പോള്‍ പക്ഷി ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, ഫോട്ടോഗ്രാഫേഴിസിനും എറെ മുതല്‍കൂട്ടായി മാറുന്നു. കിലോമീറ്ററുകള്‍ താണ്ടി എത്തുന്ന അവയുടെ വരവും കാത്ത് തങ്ങളുടെ കാമറ കണ്ണിലൂടെ ഒപ്പിയെടുക്കാന്‍ കഴുകന്‍ കണ്ണുകളുമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സദാ ജാഗരൂകരായിരിക്കും. പക്ഷികളെ നിരീക്ഷിക്കാനുള്ള അവരുടെ പാടവം എടുത്തു പറയേണ്ട ഒന്നാണ്. തന്റെ കാമറയില്‍ എടുത്ത ദേശാടനപക്ഷികളുടെ ചിത്രങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കുവാനും, അവയുടെ പ്രത്യേകതകള്‍ പറഞ്ഞു കൊടുക്കുവാനും ഇക്കൂട്ടര്‍ ഏറെ ശ്രദ്ധിക്കും. അത്തരത്തില്‍ ദേശാടനപക്ഷികളുടെ ഒരു പ്രദര്‍ശനം കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി തലസ്ഥാന നഗരയിലുള്ള റഷ്യന്‍ ഹൗസില്‍ നടന്നു. ജനയുഗം ചീഫ് ഫോട്ടോഗ്രാഫര്‍ കൂടിയായ രാജേഷ് രാജേന്ദ്രന്‍ താന്‍ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ദേശാടന കിളികളുടെ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ഇവിടെ നടന്നത്. തലസ്ഥാന ജില്ലയ്ക്ക് പുറമേ മറ്റ് ജില്ലകളില്‍ നിന്നും നിരവധി പക്ഷ്യസ്നേഹികളും, ഈ മേഖലയിലെ കുതുഹികളായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പ്രദര്‍ശനം കാണുവാന്‍ എത്തിയിരുന്നു. ദേശാടന പക്ഷികളുടെയും അവയുടെ ആവാസ വ്യവസ്ഥകളുടെയും സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതില്‍ രാജേഷ് ശ്രദ്ധിക്കുന്നുണ്ട്. വ്യത്യസ്ത ദേശാടനപക്ഷികളെ കാണുന്നതിനും, അവയുടെ പ്രത്യേകതകള്‍ പഠിക്കുവാനും കഴിയുന്നു , അവയുടെ ദേശാടന രീതികള്‍, പക്ഷികളുടെ വിവിധ തരം സ്പീസിസ് , ഇവ കേരളത്തില്‍ എത്തുന്ന സമയം തുടങ്ങി വിശദമായ കാര്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് രാജേഷ് പകര്‍ന്നുകൊടുക്കുന്നു. പ്രകൃതിയുടെ ആഗോള അംബാസഡര്‍മാരെന്നാണ് ദേശാടനപക്ഷികളെ വിളിക്കാറുള്ളത്. ഋതുപരമായ ചലനങ്ങളിലൂടെ ദേശാടനപക്ഷികള്‍ പ്രകൃതിയുടെ ചക്രങ്ങളെ കുറിച്ചു നമ്മെ ഓര്‍മ്മിപ്പിക്കുന്നു എന്നയാഥാര്‍ത്ഥ്യവും, ആവാസ വ്യവസ്ഥകളെയും, നമ്മളെയും ബന്ധിപ്പിക്കുകുയും, ഗ്രഹമായും പരിസ്ഥിതിയുമായും, വന്യ ജീവികളുമായും പരസ്പരം നമുക്കുള്ള ബന്ധത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതില്‍ ദേശാടനപക്ഷികളുടെ പങ്ക് ഏറെയാണ്. ചിത്രപ്രദര്‍ശനത്തിലൂടെ ഇതു കൂടി വെളിവാകുന്നു. ഫോട്ടോ ഗ്രാഫിയില്‍ നിരവധി അവാര്‍ഡുകളും , പുരസ്ക്കാരങ്ങളും രാജേഷ് രാജേന്ദ്രനെ തേടിയെത്തിയിട്ടുണ്ട്
മുറ തെറ്റാതെയെത്തിടും
ദേശാടനകിളികള്‍
അന്നം തേടി, അറിവു തേടി
ആത്മനൊമ്പരത്തില്‍
ആത്മസൗഹൃദമായ്,
മുന്നില്‍ നയിക്കുവാന്‍
പര്യാപ്തമായ ഒരുവന്റെ
പിന്നില്‍ നിലയുറപ്പിക്കുന്ന
ദേശാടന പക്ഷികള്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.