21 June 2025, Saturday
KSFE Galaxy Chits Banner 2

സന ഇർഷാദ് മട്ടുവിന് വേൾഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ്

Janayugom Webdesk
തിരുവനന്തപുരം
February 28, 2024 9:19 pm

കശ്മീരി ഫോട്ടോ ജേണലിസ്റ്റ് സന ഇർഷാദ് മട്ടുവിന് കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം. മാർച്ച് രണ്ടിന് വൈകിട്ട് അഞ്ചിന് കാക്കനാട് മീഡിയ അക്കാദമി കാമ്പസിൽ നടക്കുന്ന കേരള മീഡിയ കോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും. സന നേരത്തെ പുലിറ്റ്സർ സമ്മാനത്തിന് അര്‍ഹയായിട്ടുണ്ട്.

പുരുഷകേന്ദ്രീകൃതമായ ഇന്ത്യൻ ഫോട്ടോഗ്രഫി ഭൂപടത്തിൽ സ്ത്രീ ഇമേജിന് ക്ലിക്കുകൾ കൊണ്ട് ചരിത്രം സൃഷ്ടിക്കുകയാണ് ഈ 31 കാരി. തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യൻ പോൾ, ജർമൻ ടിവി ഏഷ്യൻ പ്രൊഡ്യൂസർ പി എം നാരായണൻ, സരസ്വതി നാഗരാജൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. അവാർഡ് സ്വീകരിക്കാൻ കൊച്ചിയിലെത്തുമെന്ന് സന ഇർഷാദ് അറിയിച്ചിട്ടുണ്ട്.

വിഖ്യാത ഫോട്ടോഗ്രാഫർ നിക്ക്ഉട്ട്, മൂന്ന് പുലിറ്റ്സർ നേടിയ ബാർബറ ഡേവിഡ്സൺ, രഘുറായ് എന്നിവരാണ് മുൻവർഷങ്ങളിൽ ഈ അവാർഡിന് അർഹരായത്. വാര്‍ത്താസമ്മേളനത്തിൽ മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, സെക്രട്ടറി അനിൽ ഭാസ്കർ എന്നിവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: World Press Pho­tog­ra­phy Prize to Sana Irshad Mattu
You may also like this video

Kerala State - Students Savings Scheme

TOP NEWS

June 21, 2025
June 21, 2025
June 21, 2025
June 21, 2025
June 21, 2025
June 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.