27 February 2026, Friday

Related news

February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 24, 2026
February 24, 2026
February 24, 2026
February 23, 2026
February 23, 2026
February 23, 2026

സൈനിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; നാല് പേര്‍ക്ക് കീര്‍ത്തി ചക്ര

Janayugom Webdesk
ന്യൂഡല്‍ഹി
August 14, 2025 10:16 pm

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള സൈനിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ വിജയവും യശസും ഉയര്‍ത്തിയ സൈന്യത്തിന് ആദരമായി, കരസേനയിലെ ക്യാപ്റ്റന്‍ ലാല്‍റിനാവമ, ലഫ്റ്റനന്റ് ശശാങ്ക് തിവാരി, ലാന്‍സ് നായിക് മീനാച്ചി സുന്ദരം എ, ശിപായി ജന്‍ലാല്‍ പ്രവീണ്‍ പ്രഭാകര്‍ എന്നിവര്‍ക്ക് കീര്‍ത്തി ചക്ര നല്‍കും.

വീര്‍ ചക്രക്ക് 15 പേരാണ് ഇക്കുറി അര്‍ഹരായത്. ശൗര്യ ചക്ര പുരസ്കാരത്തിന് 16 പേരും ധീരതയ്ക്കുള്ള ബാര്‍ ടു സേനാ മെഡലന് രണ്ട് പേരും ധീരതയ്ക്കുള്ള സേനാ മെഡലിന് 58 പേരും അര്‍ഹരായി. ധീരതയ്ക്കുള്ള നാവികാ സേനാ മെഡല്‍ പട്ടികയില്‍ ആറ് പേരും വ്യോമസേനയില്‍ നിന്ന് 26 പേരും ഇടം നേടി. സര്‍വോത്തം യുദ്ധസേവാ മെഡലിന് ഏഴ് പേരും ഉത്തം യുദ്ധ് സേവാ മെഡലിന് ഒമ്പത് പേരും യുദ്ധ് സേവാ മെഡലിന് 24 പേരും അര്‍ഹരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.