22 January 2026, Thursday

Related news

January 8, 2026
December 7, 2025
December 6, 2025
December 4, 2025
November 7, 2025
November 5, 2025
November 4, 2025
November 3, 2025
November 2, 2025
November 1, 2025

സുഡാനിലെ സൈനിക സംഘര്‍ഷം: കണ്ണൂർ ആലക്കോട് സ്വദേശി വെടിയേറ്റ് മരിച്ചതായി ബന്ധുക്കൾ

Janayugom Webdesk
ഖാര്‍ത്തും
April 16, 2023 1:00 pm

സുഡാനില്‍ അർദ്ധസൈനികരും സിവില്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. കണ്ണൂർ ആലക്കോട് സ്വദേശി വെടിയേറ്റ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ആലക്കോടിനടുത്ത് രയരോത്തെ ആൽബർട്ട് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. വിമുക്തഭടനായ ആൽബർട്ട് സുഡാനിൽ സൈനിക വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
സംഘര്‍ഷത്തില്‍ 27 പേര്‍ ഇതുവരെ മരിച്ചതായും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ചയുണ്ടായ സംഘര്‍ഷം ഞായറാഴ്ച പുലർച്ചെയോ രൂക്ഷമായി. 

അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (ആർ‌എസ്‌എഫ്) താവളങ്ങൾക്കെതിരായ വ്യോമാക്രമണം തുടരുന്നതിനാൽ വീടിനുള്ളിൽ തന്നെ തുടരാൻ സുഡാനീസ് വ്യോമസേന ജനങ്ങളോട് അഭ്യർത്ഥിച്ചു.

Eng­lish Sum­ma­ry: Mil­i­tary con­flict in Sudan: Kan­nur Alakot native shot dead, rel­a­tives say

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.