18 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 3, 2024
August 27, 2024
August 8, 2024
July 1, 2024
September 16, 2023
September 6, 2023
September 2, 2023
August 30, 2023
August 23, 2023
July 15, 2023

അടുത്ത ആഴ്ചമുതൽ പാൽ വില കൂടും: വില വർധനവിന്റെ 5.75 ശതമാനം ക്ഷീരസഹകരണ സംഘങ്ങൾക്ക്

Janayugom Webdesk
തിരുവനന്തപുരം
November 23, 2022 10:15 pm

ഡിസംബർ ഒന്ന് മുതൽ പാൽവില ലിറ്ററിന് ആറ് രൂപ കൂടും. കേരളത്തിലെ ക്ഷീരകർഷകരുടെ പ്രയാസങ്ങൾ പരിഗണിച്ചും ഉല്പാദനോപാധികളുടെ ഗണ്യമായ വില വർധനവ് കണക്കിലെടുത്തുമാണ് വര്‍ധന.

2019ന് ശേഷം ആദ്യമായാണ് മിൽമ പാലിന്റെ വില്പന‑സംഭരണ വിലകൾ വർധിപ്പിക്കുന്നത്. കേരളത്തിന്റെ പാൽ ഉല്പാദന ചെലവിനെക്കുറിച്ച് പഠിക്കുന്നതിന് കാർഷിക, വെറ്ററിനറി സർവകലാശാലകളിൽ നിന്നുളള വിദഗ്ധരെ ഉൾപ്പെടുത്തി വിദഗ്ധസമിതിയ്ക്ക് മിൽമ രൂപം നൽകിയിരുന്നു. ഈ വിദഗ്ധസമിതിയുടെ ഇടക്കാല റിപ്പോർട്ട് പ്രകാരമാണ് നടപടി. കർഷകർക്ക് ലിറ്ററിന് 8.57 രൂപ നഷ്ടമുള്ളതായി റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നു. 

വർധനവിന്റെ 83.75 ശതമാനം തുക അതായത് ലിറ്ററിന് ശരാശരി 5.025 രൂപ കര്‍ഷകര്‍ക്ക് ലഭിക്കും. വില വർധനവിന്റെ 5.75 ശതമാനം വീതം ക്ഷീരസഹകരണ സംഘങ്ങൾക്കും വിതരണക്കാർക്കും 0.75 ശതമാനം ക്ഷീരകർഷക ക്ഷേമനിധി ബോർഡിനും നൽകും. 3.50 ശതമാനം മിൽമയ്ക്കും 0.50 ശതമാനം പ്ലാസ്റ്റിക് നിർമ്മാർജന ഫണ്ടിലേക്കും വകയിരുത്തുമെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. 

Eng­lish Sum­ma­ry: Milk price to rise from next week: 5.75 per­cent of price hike for dairy cooperatives

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.