21 January 2026, Wednesday

Related news

January 19, 2026
January 19, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 10, 2026
January 10, 2026
January 9, 2026
January 7, 2026

കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണികളാക്കി ലക്ഷങ്ങൾ സമ്പാദിക്കാം; തട്ടിപ്പ് സംഘത്തെ പിടികൂടി പൊലീസ്

Janayugom Webdesk
പട്ന
January 10, 2026 8:39 pm

ബിഹാറിൽ വൻ തട്ടിപ്പുസംഘത്തെ പിടികൂടി പൊലീസ്. കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണികളാക്കി ലക്ഷങ്ങൾ സമ്പാദിക്കൂ എന്ന് പരസ്യം ചെയ്താണ് സംഘം തട്ടിപ്പ് നടത്തിത്. സംഭവത്തില്‍ നിരവധി യുവാക്കള്‍ തട്ടിപ്പിന് ഇരകളായിയെന്ന് പൊലീസ് കണ്ടെത്തി. ബിഹാറിലെ നവാദ ജില്ല കേന്ദ്രീകരിച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്.

കുട്ടികളില്ലാത്ത സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തി അവരെ ഗർഭിണികളാക്കുമ്പോൾ ലക്ഷങ്ങൾ പ്രതിഫലമായി നൽകുന്നതിന് പുറമെ ഇവർക്ക് ജോലികളും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകാമെന്നും തട്ടിപ്പുസംഘം വാഗ്ദാനം നൽകിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് സംഘത്തിന്റെ വലയിൽ വീണതെന്ന് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു. തട്ടിപ്പുസംഘത്തിന്റെ വലയിൽ വീണവരോട് ആദ്യം രജിസ്റ്റർ ചെയ്യാനായി ആവശ്യപ്പെടും. തുടർന്ന് ഇവർക്ക് ചില വാഗ്ദാനങ്ങൾ കൂടി നൽകുന്നതോടെ സംഭവം സത്യമാണെന്ന് ബോധ്യപ്പെടുത്തുകയാണ് അടുത്തപടി.

സംഘത്തിലെ എട്ട് പേരെയാണ് നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളില്‍ നിന്ന് ഒമ്പത് മൊബൈല്‍ ഫോണുകളും ഒരു പ്രിറ്ററും പിടിച്ചെടുത്തു. ഇരയാക്കപ്പെട്ടവരില്‍ നിന്നും 10 ലക്ഷം വരെ സംഘം തട്ടിയെടുത്തെന്നാണ് പൊലീസ് പറയുന്നത്. നാണക്കേട് മൂലമാണ് ആരും പരാതി നൽകാതതെന്നും പൊലീസ് കൂട്ടിചേര്‍ത്തു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.