27 February 2026, Friday

Related news

February 23, 2026
February 18, 2026
February 10, 2026
January 22, 2026
January 12, 2026
January 11, 2026
January 7, 2026
December 8, 2025
December 8, 2025
November 29, 2025

പെറുവില്‍ ഖനിത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി വധിച്ചു

Janayugom Webdesk
പറ്റാസ്
May 13, 2025 10:13 pm

ലാ ലിബർട്ടാഡിലെ പറ്റാസിൽ കാണാതായ 13 പെറുവിയൻ ഖനിത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. പെറുവിലെ ഏറ്റവും വലിയ ഖനന കമ്പനികളിലൊന്നായ പൊഡെറോസയുടെ ഖനന തുരങ്കത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് സ്വർണം ഖനനം ചെയ്യുന്ന കമ്പനിയാണിത്. അനധികൃത ഖനനവുമായി ബന്ധമുള്ള മാഫിയകള്‍ തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. മത്സരം ഒഴിവാക്കാനും പ്രദേശത്തെ ഖനന പ്രവർത്തനങ്ങളിൽ നിയന്ത്രണം നേടാനുമാണ് മാഫിയ സംഘങ്ങളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. സമീപകാലത്ത് ആകെ 39 ഖനന തൊഴിലാളികളെ ക്രിമിനൽ ഗ്രൂപ്പുകൾ കൊലപ്പെടുത്തിയിട്ടുണ്ട്. കൂട്ടക്കൊലയിലെ പ്രധാന പ്രതിയായ മിഗുവൽ റോഡ്രിഗസ് ഡയസ് പെറുവിൽ നിന്ന് പലായനം ചെയ്തതായും കൊളംബിയയിലുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

പെറു സര്‍ക്കാരില്‍ നിന്ന് മുന്നറിയിപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സ്ഥാപിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ റോഡ്രിഗസ് ഡയസിന് പ്രവേശനം അനുവദിച്ചതായി കൊളംബിയൻ അധികൃതര്‍ അറിയിച്ചു. മരിച്ച തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തി. മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത ഡിന ബൊലുവാർട്ടെ സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ നടപടികളുണ്ടാകണമെന്നാവശ്യപ്പെട്ട് ജൂണ്‍ അഞ്ച് മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് പറ്റാസ് മേയർ മാരിനോ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.