വിഴിഞ്ഞത്തിന് അനുമതി നിഷേധിച്ചത്രണ്ടാം യുപിഎ സര്‍ക്കാരാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ചൈനാ കമ്പനിയുടെ പേര് പറഞ്ഞാണ് അന്ന് പദ്ധതി നിഷേധിച്ചത്. പദ്ധതി അട്ടിമറിക്കാന്‍ വിമോചന സമരം മോഡല്‍ നടപ്പാക്കാന്‍ കെ സുധാകരനും, വി ഡി സതീശനും ശ്രമിച്ചുവെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഡല്‍ഹിയില്‍ പ്രതികരിച്ചു.
സംസ്ഥാന താലപര്യം മുന്‍ നിര്‍ത്തിയാണ് ഇടത്പകഷം നേരത്തെ സമരം ചെയ്തത്. അദാനിക്ക് അനുകൂലമായ കരാര്‍ ആണ് അന്ന് ഉമ്മന്‍ചാണ്ടിയുടെ കാലത്ത് തയാറാക്കിയത്. പദ്ധതി വൈകാതിരിക്കാന്‍ കരാറുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോയി. സുധാകരനും, സതീശനും മോശമായ പ്രസ്താവനകളുമായി സമരം നടത്തി. വിമോചന സമരം നടത്തുമന്നു പോലും സുധാകരന്‍ പറഞ്ഞതായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു
അതേസമയം, വിഴിഞ്ഞം തുറമുഖത്തിന് വലിയ പ്രാധാന്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പദ്ധതി പ്രദേശത്ത് യുവാക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്നും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
English Summary:
Minister Ahmed Dewar Kovil said that the second UPA government denied permission for Vizhinjam
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.