19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 8, 2024
May 29, 2024
March 14, 2024
March 2, 2024
August 23, 2023
July 7, 2023
February 12, 2023
February 10, 2023
February 9, 2023
January 1, 2023

തത്വമസിയുടെ പോസ്റ്റർ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
March 14, 2024 9:10 am

സംവിധാനം ചെയ്ത തത്വമസി എന്ന സ്ത്രീ ശാക്തീകരണ ഹൃസ്വചിത്രത്തിൻ്റെ പോസ്റ്റർ, മൃഗ സംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ ആണ് പോസ്റ്റർ എറ്റുവാങ്ങിയത്.ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ച ശുഭാഞ്ജലി, അമ്പൂട്ടി, ക്യാമറാമൻ ജോയ് സ്റ്റീഫൻ, ഹരിഹരൻ പിള്ള, മുരളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഹൃദയപൂർവ്വം രാധ എന്ന സിനിമയുടെ പ്രൊമോഷൻ ആയിട്ടാണ് തത്വമസി പുറത്തിറക്കിയത്.ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ശുഭാഞ്ജലി ആണ്.

സ്ത്രീകളുടെ ശക്തി സ്ത്രീകൾ തന്നെ തിരിച്ചറിയണമെന്ന ശക്തമായ സന്ദേശമാണ് തത്വമസി എന്ന ചിത്രം നൽകുന്നത്.സംവിധാനം, എഡിറ്റിംഗ് — ഗോകുൽ കർത്തിക്, ക്യാമറ — ജോയ് സ്റ്റീഫൻ, പി.ആർ.ഒ- അയ്മനം സാജൻ.ശുഭാഞ്ജലി, അമ്പൂട്ടി എന്നിവർ അഭിനയിക്കുന്നു .തത്വമസി റെഡ് ആർക്ക് സ്റ്റുഡിയോസിൻ്റെ യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.

Eng­lish Sum­ma­ry: Min­is­ter J Chinchu­rani released the poster of Thathwamasi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.