22 January 2026, Thursday

Related news

January 14, 2026
January 11, 2026
January 11, 2026
January 8, 2026
January 1, 2026
December 28, 2025
December 27, 2025
December 26, 2025
December 23, 2025
December 6, 2025

ക്ഷീര സംഗമം മന്ത്രി ജെ ചിഞ്ചുറാണി ഇന്ന് ഉദ്ഘാടനം ചെയ്യും

Janayugom Webdesk
പത്തനംതിട്ട
July 29, 2025 8:51 am

തിരുവല്ല ബ്ലോക്ക് ക്ഷീരസംഗമം ഇന്ന് വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയത്തില്‍ രാവിലെ 11 ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കും. ബ്ലോക്കിലെ മികച്ച ക്ഷീരസംഘത്തിനുള്ള അവാര്‍ഡുദാനവുമുണ്ട്. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനിത റിപ്പോര്‍ട്ട് അവതരിപ്പിക്കും. ക്ഷീരവികസന വകുപ്പ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, ക്ഷീരസഹകരണ സംഘങ്ങള്‍, സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് യൂണിയന്‍, കേരളാ ഫീഡ്‌സ്, മില്‍മ എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നത്. രാവിലെ 9.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തിരുവല്ല ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എസ് ചന്‍സൂര്‍ ഡയറി പ്രശ്നോത്തരിക്ക് നേതൃത്വം നല്‍കും. ക്ഷീരമേഖലയിലെ വ്യവസായ പദ്ധതികള്‍, ആദായകരമായ പാലുല്‍പാദനം ഗുണമേന്മ വര്‍ധനവിലൂടെ, ബാങ്ക് വായ്പകളും വ്യവസ്ഥകളും എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. ജില്ലാ ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ റീബാ തങ്കച്ചന്‍ സെമിനാര്‍ മോഡറേറ്ററാകും. വിവിധ ക്ഷീരോല്‍പന്നങ്ങള്‍, തീറ്റപ്പുല്ലിനങ്ങള്‍, ക്ഷീരമേഖലയിലെ നൂതന യന്ത്രങ്ങള്‍, പാല്‍ ടെസ്റ്റിംഗ് ഉപകരണങ്ങളുടെ പ്രദര്‍ശനവും അഗത്തി, മുരിങ്ങ എന്നിവയുടെ തൈ വിതരണവും ഉണ്ടാകും. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സഹകാരികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.