കേന്ദ്ര ഭരണം ഉപയോഗിച്ച് ഇന്ത്യയില്‍ ചാതുര്‍വര്‍ണ്ണ വ്യവസ്ഥിതി തിരികെ കൊണ്ടുവരാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് ദേവസ്വം പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. വര്‍ഗരാഷ്ട്രീയത്തിലൂടെ മാത്രമേ ജാതി വ്യവസ്ഥക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനാകൂ. ജാതി വ്യവസ്ഥിതി നിലനില്‍ക്കുന്നിടത്തോളം അസമത്വവും തുടരുമെന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപിയും ആര്‍എസ്എസും തിരിച്ചറിയുന്നുണ്ട്. മത രാഷ്ട്രം സ്ഥാപിച്ച് ചാതുര്‍വര്‍ണ വ്യവസ്ഥിതി തിരികെ കൊണ്ടുവരാനാണ് ശ്രമം.
വര്‍ഗരാഷ്ട്രീയത്തിലൂടെ മാത്രമേ ജാതി വ്യവസ്ഥിതിക്കെതിരെ പോരാടാന്‍ കഴിയൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആദിവാസികളുടെയും പട്ടികജാതി വിഭാഗങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും യുവാക്കളുടെ തൊഴിലിനും പ്രാമുഖ്യം നല്‍കും. 25 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് രാജീവ് ഗാന്ധി ഏവിയേഷന്‍ സെന്ററില്‍ പഠനമൊരുക്കിയത് ആ കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
English summary; Minister K Radhakrishnan said that the RSS is trying to bring back the four-color system
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.