8 December 2025, Monday

Related news

December 2, 2025
November 28, 2025
November 11, 2025
November 7, 2025
November 7, 2025
November 6, 2025
November 3, 2025
October 18, 2025
October 17, 2025
October 16, 2025

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളവും, ഓണത്തിന് ബോണസും നല്‍കുമന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

Janayugom Webdesk
തിരുവനന്തപുരം
August 22, 2025 5:40 pm

കെഎസ്ആര്‍ടിസി ജിവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളവും, ഓണത്തിന് ബോണസും നല്‍കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.കെഎസ്ആര്‍ടിസിയില്‍ ആരു വിചാരിച്ചാലും അഴിമതി നടത്താന്‍ സാധിക്കില്ല. സാമ്പത്തികമടക്കം മുഴുവൻ പ്രവർത്തനവും സോഫ്റ്റ്‌വെയറിലേക്ക് മാറ്റി.വരവും ചെലവും സിഎംഡിക്ക് അപ്പപ്പോൾ കാണാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ വൻ ലാഭകരം. 

കെഎസ്ആർടിസിക്കുണ്ടായിരുന്ന 58 അക്കൗണ്ടിന് പകരം ഒറ്റ ബാങ്ക് അക്കൗണ്ടിലേക്ക് സാമ്പത്തിക ഇടപാട് മാറ്റി.ജീവനക്കാർക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും അഭിനന്ദനം. ആദ്യഘട്ടത്തിൽ 150 വാഹനങ്ങൾ നിരത്തിലിറങ്ങുമ്പോൾ തന്നെ 50 ലക്ഷം രൂപയുടെ വരുമാന വർദ്ധനവ് ഉണ്ടാകും. KSRTC ഓപ്പറേഷൻസ് മുഴുവൻ കമ്പ്യൂട്ടറിന് നൽകുന്നു. AI അധിഷ്ഠിത സോഫ്റ്റ്‌വെയർ വാങ്ങിയെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേൺ,കളക്ഷൻ, വണ്ടിയുടെ പൊസിഷൻ അടക്കം സോഫ്റ്റ്‌വെയർ വഴി അറിയാം. കമ്പ്യൂട്ടർ പറയുന്നതിനനുസരിച്ച് സംവിധാനം മുന്നോട്ടു പോയാൽ കെഎസ്ആർടിസിയുടെ നഷ്ടം 50 ശതമാനമായി കുറയുമെന്നും മന്ത്രി പറഞ്ഞു. 

3500 ജീവനക്കാരുടെ പരാതികൾ കെട്ടിക്കിടക്കുന്നു. ഇ ഓഫീസ് സംവിധാനത്തിൽ അത് പകുതിയായി കുറയും. വാഹനങ്ങളിൽ ക്രൂ മാനേജ്മെൻറ് സംവിധാനം നടപ്പിലാക്കും. ഉത്തരവാദിത്വം കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കുമായിരിക്കും. അലങ്കരിച്ചു കൊണ്ടുവരുന്നവർക്ക് കയ്യടി കിട്ടും. ഇടിച്ചുകൊണ്ടുവരുന്നവർക്ക് പണി കിട്ടും. ബ്രത്ത് അനലൈസർ പരിശോധന തുടരും. മേള കഴിയുന്നതോടെ കെഎസ്ആർടിസിയിൽ പുതിയ യാത്രക്കാർ വർദ്ധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ മുന്നോട്ടു പോയാൽ ഒരു വർഷത്തിനുള്ളിൽ കെഎസ്ആർടിസി ലാഭത്തിൽ ആകും. ദൈനംദിന കളക്ഷൻ 9 കോടിയിലേക്ക് എത്തിച്ചാൽ ലാഭത്തിലാകുമെന്നു മന്ത്രി കൂട്ടിച്ചേർത്തു.

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.